‘എൽസമ്മയെന്ന ആൺകുട്ടി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് ആൻ അഗസ്റ്റിൻ. വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുളളൂവെങ്കിലും മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് ആൻ. ഛായാഗ്രാഹകന്‍ ജോമോൻ ടി.ജോണുമായുളള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിന്ന ആൻ വീണ്ടും സിനിമയിലേക്ക് മടങ്ങി വരവിന് ഒരുങ്ങുകയാണ്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ആൻ അഗസ്റ്റിൻ. താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാലിനൊപ്പമുളള ചിത്രങ്ങളാണ് ആൻ പങ്കുവച്ചത്. ‘ലാലേട്ടൻ’ എന്നാണ് ഫൊട്ടോകൾക്ക് ആൻ നൽകിയ ക്യാപ്ഷൻ. ആനിനെ ചേർത്തുപിടിച്ചിരിക്കുന്ന മോഹൻലാലിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.
അന്തരിച്ച നടൻ അഗസ്റ്റിന്റെ മകളാണ് ആൻ. 2014 ലായിരുന്നു ആനും ജോമോനും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇരുവരുടെയും വിവാഹ മോചനം അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.
അർജുനൻ സാക്ഷി, ത്രീ കിങ്സ്, ഓർഡിനറി, റബേക്ക ഉതുപ്പ് കിഴക്കേമല തുടങ്ങി നിരവധി ചിത്രങ്ങളിൽ ആൻ അഗസ്റ്റിൻ അഭിനയിച്ചിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ ‘ആർട്ടിസ്റ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. വിവാഹത്തിന് ശേഷം അഭിനയിച്ച നീന എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read More: ഇതാര് എസ്തറോ; ശ്രദ്ധനേടി പുതിയ ചിത്രങ്ങൾ