നൂറിലധികം ചിത്രങ്ങളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് അഗസ്റ്റിന്.മകള്‍ ആന്‍ അഗസ്റ്റിനും ആദ്യത്തെ ചിത്രമായ ‘എല്‍സമ്മ എന്ന ആണ്‍ക്കുട്ടി’ യിലൂടെ ശ്രദ്ധ നേടാന്‍ കഴിഞ്ഞു.നിര്‍മ്മാണ മേഖലയില്‍ സജീവ സാന്നിധ്യമായ ആന്‍ സോഷ്യല്‍ മീഡിയയിലും ആക്റ്റീവാണ്.
ആന്‍ ഇന്സ്റ്റഗ്രാമിന് പങ്കുവച്ച കുതിര സവാരിയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കുതിരയെ ഓമനിക്കുന്ന ആനിനെ ചിത്രത്തില്‍ കാണാനാകും. ‘ഹാപ്പി റൈഡിങ്ങ്’എന്നിങ്ങനെ നീളുന്ന അനവധി ആരാധക സന്ദേശങ്ങള്‍ പോസ്റ്റിനു താഴെ നിറഞ്ഞിട്ടുണ്ട്.
സിനിമാഭിനയത്തില്‍ നിന്ന് കുറച്ചുനാളുകളായി വിട്ടു നില്ക്കുന്ന ആന്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ഹരികുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് ആനാണ്. ബെന്‍സി പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുരാജ്, സ്വാസിക എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.