എന്റെ ആത്മ സഹോദരി; മീര നന്ദനൊപ്പമുളള ചിത്രങ്ങളുമായി ആൻ അഗസ്റ്റിൻ

മീരയും ആനും അടുത്ത സുഹൃത്തുക്കളാണെന്ന വിവരം പലർക്കും അറിയില്ല

Ann augustine, meera nandan,ie malayalam

വളരെ കുറച്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ആൻ അഗസ്റ്റിനെയും മീര നന്ദനെയും അത്ര പെട്ടെന്ന് മലയാളികൾക്ക് മറക്കാനാവില്ല. സിനിമയിൽനിന്നും രണ്ടുപേരും തൽക്കാലത്തേക്ക് വിട പറയുകയായിരുന്നു. എന്നാൽ ആൻ അഗസ്റ്റിൻ വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വരാനുളള ഒരുക്കത്തിലാണ്.

മീരയും ആനും അടുത്ത സുഹൃത്തുക്കളാണെന്ന വിവരം പലർക്കും അറിയില്ല. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ മീര നന്ദനൊപ്പമുളള ചിത്രങ്ങൾ ആൻ പങ്കുവച്ചപ്പോഴാണ് ഇക്കാര്യം പലർക്കും മനസിലായത്. ‘എന്റെ ആത്മ സഹോദരിക്കൊപ്പം വിലമതിക്കാനാവാത്ത കുറച്ചു നല്ല ദിവസങ്ങൾ’ എന്ന ക്യാപ്ഷനോടെയാണ് ആൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

ആൻ അഗസ്റ്റിനൊപ്പമുള്ളൊരു ഫൺ വീഡിയോ മീരയും തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ദിലീപ് നായകനായ ‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദൻ മലയാള സിനിമയിലേക്ക് എത്തിയത്. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. മുല്ലയ്ക്കുശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു. ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു ശേഷം മീര സിനിമയോട് തൽക്കാലത്തേക്ക് വിടപറയുകയായിരുന്നു. ഇപ്പോൾ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ് മീര.

‘എൽസമ്മയെന്ന ആൺകുട്ടി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആൻ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ടു തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഛായഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായുള്ള വിവാഹത്തിന് ശേഷമാണ് സിനിമയിൽ നിന്നും ആൻ ബ്രേക്ക് എടുത്തത്. 2015ൽ പുറത്തിറങ്ങിയ നീന, സോഷോ (2017) എന്നീ ചിത്രങ്ങളിലാണ് ആൻ അഗസ്റ്റിൻ ഏറ്റവുമൊടുവിലായി അഭിനയിച്ചത്.

Read More: ആൻ അഗസ്റ്റിനെ ചേർത്തുപിടിച്ച് മോഹൻലാൽ; വൈറൽ ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ann augustine shares photo with meera nandan

Next Story
ലോകത്തിലെ ഏറ്റവും നല്ല സഹോദരിയാണ് നീ; താരത്തിന് ആശംസകളുമായി ചേച്ചിkareena kapoor, kareena kapoor birthday, Karisma Kapoor, kareena kapoor childhood photo, Karisma childhood photo, Karisma kapoor family, കരീന കപൂർ
The moderation of comments is automated and not cleared manually by malayalam.indianexpress.com