നടൻ അഗസ്റ്റിന്റെ ഓർമകളിൽ മകളും നടിയുമായ ആൻ അഗസ്റ്റിൻ. അച്ഛനൊപ്പമുള്ള ചിത്രത്തോടൊപ്പം, ഏറെ വികാരനിർഭരമായ ഒരു കുറിപ്പാണ് ആൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
“ഇടയ്ക്ക് ഞാൻ അച്ഛനെ ഉറക്കെ വിളിക്കാറുണ്ട്, അദ്ദേഹം ആ വിളിക്ക് മറുപടി നൽകിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും, അച്ഛന് അതിന് സാധിക്കില്ലെങ്കിലും. എനിക്കറിയാം അച്ഛന് തിരിച്ച് വരാനാവില്ലെന്ന്, പക്ഷേ അങ്ങനെ വന്നിരുന്നെങ്കിലെന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നു. അച്ഛനായിരുന്നു ഞങ്ങളുടെ വിമർശകനും ആശ്വാസവും കരുത്തുമെല്ലാം. ജീവിതം ആസ്വദിക്കാനും, ആഘോഷിക്കാനും, പരാജയങ്ങളെ നേരിടാനും, വേദനയിലും കരുത്ത് കണ്ടെത്താനും നിങ്ങൾ ഞങ്ങളെ പഠിപ്പിച്ചു. ചെറുപ്പം മുതലേ നിങ്ങൾക്ക് സിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം കാണാൻ എനിക്ക് ഭാഗ്യം ലഭിച്ചു. കുറച്ചേ എനിക്ക് ചെയ്യാനായുള്ളൂ എങ്കിലും അതിൽ അച്ഛന് അഭിമാനിക്കാനായെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മിസ് യൂ അച്ഛാ…അച്ഛനെ വിളിക്കുന്നതും ഞാൻ മിസ് ചെയ്യുന്നു,” ആൻ കുറിച്ചു.
Read More: ഈ ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല ഇന്ദ്രാ; ഹണിമൂൺ ചിത്രങ്ങൾ പങ്കുവച്ച് പൂർണിമ
നാടക രംഗത്തു നിന്നും സിനിമയിലെത്തിയ അഗസ്റ്റിൻ, നടനും നിർമ്മാതാവുമായിയിരുന്നു. നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. 1986ൽ ആവനാഴി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു.
പക്ഷാഘാതത്തെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന അഗസ്റ്റിൻ കരൾ രോഗം മൂലം 2013നാണ് അന്തരിച്ചത്.