മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് ആൻ അഗസ്റ്റിൻ. ‘എൽസമ്മയെന്ന ആൺകുട്ടി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആൻ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ടു തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറിനിൽക്കുകയാണ് ആൻ. എങ്കിലും സമൂഹമാധ്യമങ്ങളുടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ ആൻ സമയം കണ്ടെത്താറുണ്ട്. ആനിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

“വസ്ത്രധാരണം നിങ്ങളുടെ യഥാർത്ഥ സെൽഫിനെ പ്രതിഫലിപ്പിക്കുന്ന ചില ദിവസങ്ങളുണ്ട്. കോട്ടൺ വസ്ത്രങ്ങളുടെ ആ മനോഹാരിതയേയും സിൽവർ ആഭരണങ്ങളെയും കുപ്പിവളകളെയും പ്രണയിക്കുന്നു,” ആൻ അഗസ്റ്റിൻ കുറിക്കുന്നു.

View this post on Instagram

A post shared by Ann (@annaugustiine) on

View this post on Instagram

A post shared by Ann (@annaugustiine) on

View this post on Instagram

@clintsoman

A post shared by Ann (@annaugustiine) on

പ്രശസ്ത ഛായഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായുള്ള വിവാഹത്തിന് ശേഷമാണ് സിനിമയിൽ നിന്നും ആൻ ബ്രേക്ക് എടുത്തത്. 2015ൽ പുറത്തിറങ്ങിയ നീന, സോഷോ (2017) എന്നീ ചിത്രങ്ങളിലാണ് ആൻ അഗസ്റ്റിൻ ഏറ്റവുമൊടുവിലായി അഭിനയിച്ചത്. സിനിമയിലേക്ക് ആൻ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Read more: ഇടയ്ക്ക് ഞാൻ ഉറക്കെ അച്ഛയെ വിളിക്കും, കേൾക്കില്ലെന്ന് അറിയാമെങ്കിലും; അഗസ്റ്റിന്റെ ഓർമകളിൽ ആൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook