Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ആൻ അഗസ്റ്റിനും ജോമോൻ ടി.ജോണും വിവാഹമോചിതരാകുന്നു

2014ൽ​ ആയിരുന്നു ആനും ജോമോനും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു

Ann Augustine, ആൻ അഗസ്റ്റിൻ, Jomon T John, ജോമോൻ ടി ജോൺ, Divorce, വിവാഹ മോചനം, Malayalam Film, മലയാള സിനിമ, iemalayalam, ഐഇ മലയാളം

നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോൻ ടി.ജോണും വിവാഹമോചിതരാകുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ ജോമോൻ സമർപ്പിച്ചു. ഫെബ്രുവരി ഒൻപതിന് കുടുംബ കോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിനു നോട്ടീസ് അയച്ചു.

അന്തരിച്ച നടൻ അഗസ്റ്റിന്റെ മകളാണ് ആൻ. 2014 ലായിരുന്നു ആനും ജോമോനും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു.

ലാൽ ജോസ് സം‌വിധാനം ചെയ്ത ‘എൽസമ്മ എന്ന ആൺകുട്ടി’യിലൂടെയാണ് ആൻ അഗസ്റ്റിൻ‌ ചലച്ചിത്ര രംഗത്തെത്തിയത്. ആനെറ്റ് അഗസ്റ്റിൻ എന്നാണു യഥാർത്ഥ പേര്. ഹൈസ്കൂൾ വരെ കോഴിക്കോട് പ്രസന്റേഷൻ ഹയർസെക്കൻഡറി സ്കൂളിലും, തുടർന്ന് എസ്എസ്എൽസി തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠിച്ചത്. തൃശൂർ സേക്രട്ട് ഹേർട്ട് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു ഹയർ സെക്കൻഡറി വിദ്യാഭ്യാസവും, 2007-ബാംഗ്ലൂർ ക്രിസ്തു ജയന്തി കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദവും നേടി.

Read More: ഇതിഹാസ താരത്തിന്റെ മക്കൾ; അച്ഛനമ്മാരുടെ വഴിയെ അഭിനയത്തിലേക്കെത്തിയ താരപുത്രിമാർ

അർജുനൻ സാക്ഷി, ത്രീ കിങ്സ്, ഓർഡിനറി, റബേക്ക ഉതുപ്പ് കിഴക്കേമല തുടങ്ങി നിരവധി ചിത്രങ്ങളിൽ ആൻ അഗസ്റ്റിൻ അഭിനയിച്ചു. 2013ൽ പുറത്തിറങ്ങിയ ‘ആർട്ടിസ്റ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. വിവാഹത്തിന് ശേഷം അഭിനയിച്ച നീന എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രമുഖ ഛായാഗ്രഹകനായ ജോമോൻ ടി.ജോൺ മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി സിനിമകൾക്കു ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ‘ചാപ്പാകുരിശ്’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി ജോൺ അരങ്ങേറ്റം കുറിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ann augustine jomon t john filed divorce petition

Next Story
‘അതെന്റെ ആദ്യത്തെ കാഞ്ചീപുരം സാരിയായിരുന്നു’; ഓർമകൾ പങ്കുവച്ച് പൂർണിമPoornima indrajith, പൂർണിമ ഇന്ദ്രജിത്, poornima college, പൂർണിമ ഇൻസ്റ്റഗ്രാം, poornima instagram, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com