Latest News

ജീവിതത്തിൽ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് മാത്രമായി ഒതുങ്ങി; ആൻ അഗസ്റ്റിൻ പറയുന്നു

“സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ഒരു ദിവസം തീരുമാനിച്ചു- ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തുവന്നേ മതിയാകൂ”

Ann augustine, ആൻ അഗസ്റ്റിൻ, Ann augustine divorce, Ann augustine Vanitha Interview, Ann augustine comeback

ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി ആൻ അഗസ്റ്റിൻ. വിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത ആൻ ഇടയ്ക്ക് നീന, സോളോ എന്നീ ചിത്രങ്ങ​ളിൽ അഭിനയിച്ചിരുന്നു. ബാംഗ്ലൂരിൽ മിരമാർ ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലായ ആൻ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്.

ഹരികുമാർ സംവിധാനം ചെയ്യുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലൂടെയാണ് ആൻ തിരികെ എത്തുന്നത്. എഴുത്തുകാരനായ എം മുകുന്ദനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ നായകൻ.

വിവാഹമോചനത്തെ കുറിച്ചും ജീവിതത്തിലെ പുതിയ തീരുമാനങ്ങളെ കുറിച്ചും സംസാരിക്കുന്ന ആനിന്റെ വാക്കുകളാണ് ഇപ്പോൾ​ ശ്രദ്ധ നേടുന്നത്. പെട്ടെന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹമെന്നാണ് ആൻ പറയുന്നത്. “ഇരുപത്തി മൂന്ന് വയസ്സുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്നെടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തിൽ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാൻ,” വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആൻ മനസ്സു തുറന്നത്.

“ജീവിതത്തിൽ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ഒരു ദിവസം തീരുമാനിച്ചു- ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തുവന്നേ മതിയാകൂ. ക്രിയേറ്റീവായ എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ച് ബാംഗ്ലൂരിലേക്ക് പോന്നു. മിരമാർ തുടങ്ങി. പ്രൊഡക്ഷൻ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു. ഒരുപാട് അധ്വാനിച്ചു. നല്ലൊരു ടീം ഉണ്ടാക്കി ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു.”

അച്ഛന്റെ മരണമുണ്ടാക്കിയ വേദന മറികടക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താൻ അച്ഛനോട് സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും ആൻ പറഞ്ഞു. “വലിയ സങ്കടങ്ങൾ വരുമ്പോൾ രഞ്ജിത്തങ്കിളിനെ വിളിക്കും, ഞാനില്ലേ നിന്റെ കൂടെ? മുഴങ്ങുന്ന ശബ്ദത്തിൽ അങ്കിൾ അത് പറയുമ്പോൾ വലിയ ആശ്വാസമാണ്.” ആൻ കൂട്ടിച്ചേർത്തു.

‘എൽസമ്മയെന്ന ആൺകുട്ടി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആൻ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ടു തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഛായഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായുള്ള വിവാഹത്തിന് ശേഷമാണ് സിനിമയിൽ നിന്നും ആൻ ബ്രേക്ക് എടുത്തത്. 2015ൽ പുറത്തിറങ്ങിയ നീന, സോളോ (2017) എന്നീ ചിത്രങ്ങളിലാണ് ആൻ അഗസ്റ്റിൻ ഏറ്റവുമൊടുവിലായി അഭിനയിച്ചത്.

Read More: ആൻ അഗസ്റ്റിനെ ചേർത്തുപിടിച്ച് മോഹൻലാൽ; വൈറൽ ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ann augustine about her divorce and new film

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express