സുശാന്ത് സിങ് രാജ്പുതുമായുള്ള പ്രണയ ബന്ധം അവസാനിച്ചപ്പോഴും തനിക്ക് സുശാന്തിന്റെ അച്ഛനും സഹോദരിമാരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നെന്നും അവരോട് സംസാരിക്കാറുണ്ടായിരുന്നു എന്നും അങ്കിത. 2019 നവംബറിൽ സുശാന്തിന്റെ മൂത്ത സഹോദരി റാണിയുമായി സംസാരിച്ചുവെന്നും സുശാന്തിനെ കുറിച്ച് ആശങ്കയുണ്ടെന്ന് റാണി തന്നോട് പറഞ്ഞെന്നും അങ്കിത റിപ്പബ്ലിക് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

“എനിക്ക് സുശാന്തിന്റെ സഹോദരിമാരുമായും ഡാഡിയുമായും നല്ല ബന്ധമുണ്ട്,” അങ്കിത റിപ്പബ്ലിക് ടിവിയോട് പറഞ്ഞു. 2019 നവംബറിലാണ് റാണി സുശാന്തിനെ കാണാൻ പോയതെന്നും ഡെങ്കിപ്പനി ബാധിച്ച് കിടന്ന സുശാന്തിനോട് റാണി തന്നോടൊപ്പം വരാൻ ആവശ്യപ്പെട്ടതായും നടി പറഞ്ഞു. ആദ്യം സുശാന്ത് സമ്മതിച്ചെങ്കിലും അവസാന നിമിഷം അദ്ദേഹം പിന്മാറി, ഒരു കാരണവും പറഞ്ഞില്ല. ‘എനിക്ക് അവനെന്തോ സമ്മർദ്ദം ഉള്ളതായി അനുഭവപ്പെട്ടു,’ റാണി പറഞ്ഞു. കാരണം സുശാന്ത് ഒരിക്കലും റാണിയോട് എതിർത്ത് സംസാരിക്കാറില്ല. അമ്മയുടെ മരണ ശേഷം റാണിദിയെ ആയിരുന്നു എല്ലാവരും അനുസരിച്ചിരുന്നത്. ഇത് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി, കാരണം ഞങ്ങൾ ഒരുമിച്ചിരുന്ന കാലത്ത് ഒരിക്കൽ പോലും സുശാന്ത് റാണിദിയെ അനുസരിക്കാതിരുന്നിട്ടില്ല.”

Read More: ഞങ്ങൾ ഒന്നിച്ച് ജീവിക്കുമ്പോഴും ഇതിലും വലിയ പ്രശ്നങ്ങളെ സുശാന്ത് നേരിട്ടിട്ടുണ്ട്: അങ്കിത

“എനിക്ക് എന്റെ സഹോദരനെ നഷ്ടപ്പെടുന്നു,” എന്ന് റാണി തന്നോട് പറഞ്ഞതായും അങ്കിത അഭിമുഖത്തിൽ പറയുന്നു. എന്നാൽ അങ്കിത സുശാന്തിന്റെ ജീവിതത്തിൽ ഇല്ലാതായതോടെ, അതിൽ ഇടപെടാനായില്ലെന്നും സുശാന്തിന് സമയം നൽകണം എല്ലാം ശരിയാകണം എന്ന് റാണിയെ ആശ്വസിപ്പിച്ചെന്നും അവർ പറയുന്നു.

സുശാന്തിനെ സ്വാധീനിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന് റാണിദിക്ക് ആശങ്കയുണ്ടായിരുന്നു, കാരണം സുശാന്ത് ആരെയും കൂസാത്ത ഒരാളായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, സുശാന്ത് സഹോദരിമാരിൽ നിന്ന് അകന്നുപോയി. റാണിദി പറഞ്ഞ് എനിക്കിതറിയാം,” അങ്കിത പറഞ്ഞു.

2016 ൽ വേർപിരിഞ്ഞ ശേഷം സുശാന്തും താനും പരസ്പരം സംസാരിച്ചിട്ടില്ലെന്നും തന്റെ കൈയിൽ സുശാന്തിന്റെ ഫോൺ നമ്പർ പോലുമില്ലെന്നും അങ്കിത പറഞ്ഞു. “കഴിഞ്ഞ നാല് വർഷമായി ഞാൻ സുശാന്തിനെ ബന്ധപ്പെട്ടിട്ടില്ല. ഞങ്ങൾക്ക് പരസ്പരം അങ്ങനെ സംസാരിക്കാൻ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. നടന്നത് നടന്നു. അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതത്തിലും ഞാൻ എന്റെ ജീവിതത്തിലും സന്തുഷ്ടരായിരുന്നു.”

പവിത്ര റിഷ്ത എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുന്ന സമയത്താണ് സുശാന്തും അങ്കിതയും പ്രണയത്തിലാകുന്നത്. 2016 ൽ ഇവർ വേർപിരിഞ്ഞു.

വിഷാദരോഗമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ആരോപണങ്ങൾ അങ്കിത നിഷേധിച്ചിരുന്നു.

“ആത്മഹത്യ ചെയ്യാൻ കഴിയുന്ന ആളല്ല സുശാന്ത്. ഞങ്ങൾ ഒരുമിച്ചുള്ള സമയത്തും ഒരുപാട് മോശമായ സാഹചര്യങ്ങളിലൂടെ സുശാന്ത് കടന്നു പോയിട്ടുണ്ട്. പക്ഷെ അദ്ദേഹം എപ്പോഴും സന്തോഷവാനായിരുന്നു,” എന്നായിരുന്നു അങ്കിത പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook