scorecardresearch

ഞാൻ കാരണം ഏറെ പഴി കേട്ടു, നീയത് അർഹിക്കുന്നില്ല, മാപ്പ്; കാമുകനോട് അങ്കിത

മുംബൈ ടൈ​ഗേഴ്സിന്റെ സഹ ഉടമയായ വിക്കി ജെയ്ൻ ആണ് താരത്തിന്റെ കാമുകൻ

Sushant Singh Rajput, സുശാന്ത് സിങ് രാജ്പുത്, Ankhita Lokhande, അങ്കിത, Bollywood, Ankita's love, iemalayalam, ഐഇ മലയാളം

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മുൻ കാമുകിയായിരുന്നു നടി അങ്കിത ലൊഖണ്ഡെ. പവിത്ര റിഷ്ദ എന്ന ടെലിവിഷൻ സീരിയൽ മുതൽ ആരാധകരുടെ പ്രിയ ജോഡികളായിരുന്ന ഇരുവരും ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വേർപിരിയുകയായിരുന്നു. എന്നാൽ സുശാന്തിന്റെ മരണശേഷം സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിന്ന അങ്കിത പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയ പങ്കാളിയെ കുറിച്ചാണ് അങ്കിത വെളിപ്പെടുത്തുന്നത്.

മുംബൈ ടൈ​ഗേഴ്സിന്റെ സഹ ഉടമയായ വിക്കി ജെയ്ൻ ആണ് താരത്തിന്റെ കാമുകൻ. വിക്കിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടുള്ള ഹൃദയസ്പർശിയായ കുറിപ്പിലാണ് താരം തന്റെ പ്രണയം തുറന്ന് പറഞ്ഞത്.

Read More: 14ാം വയസ്സിൽ താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെന്ന് ആമിർഖാന്റെ മകൾ ഇറ ഖാൻ

“നിന്നോടുള്ള എന്റെ വികാരങ്ങൾ വിവരിക്കാൻ എനിക്ക് വാക്കുകളില്ല. നമ്മളെ ഒരുമിച്ച് കാണുമ്പോൾ എന്റെ മനസ്സിൽ വരുന്ന ഒരു കാര്യം, ഒരു സുഹൃത്ത്, പങ്കാളി, ആത്മാവ്, ഇണ എന്നീ നിലകളിൽ എന്റെ ജീവിതത്തിൽ നിങ്ങളെ അയച്ചതിന് ഞാൻ ദൈവത്തോട് നന്ദിയുള്ളവളാണ്. എനിക്കുവേണ്ടി എല്ലാപ്പോഴും നിലകൊള്ളുന്നതിന് നന്ദി. എന്റെ എല്ലാ പ്രശ്‌നങ്ങളും നിന്റേതുകൂടിയായി കണ്ടും എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം എന്നെ സഹായിച്ചതിനും നന്ദി. എന്റെ പിന്തുണയായി നിന്നതിന് നന്ദി. ഏറ്റവും പ്രധാനമായി, എന്നെയും എന്റെ സാഹചര്യങ്ങളെയും മനസിലാക്കിയതിന് നന്ദി.

ഞാൻ കാരണം നിനക്ക് ഏറെ പഴി കേൾക്കേണ്ടി വന്നു, നീയതൊന്നും അർഹിക്കുന്നില്ല,. അതിൽ ഞാൻ മാപ്പ് ചോദിക്കുന്നു. വാക്കുകൾ കുറവാണ്, പക്ഷേ ഈ ബന്ധം അതിശയിപ്പിക്കുന്നതും. ഞാൻ നിന്നെ സ്നേഹിക്കുന്നു…” അങ്കിത കുറിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ankita lokhande reveals her feelings for jain