അങ്കമാലി ഡയറീസ് ബുസാൻ ഫിലിംഫെസ്റ്റിവലിലേക്ക്

ഏഷ്യൻ സിനിമ വിഭാഗത്തിലാണ് ലിജോ ജോസ് പല്ലിശ്ശേരി സംവിധാം ചെയ്തിരിക്കുന്ന അങ്കമാലി ഡയറീസ് പ്രദർശിപ്പിക്കുന്നത്

angamali diaries

ഒരു തനി നാടൻ അങ്കമാലി കഥ പറഞ്ഞ് കൈയ്യടിയും പിന്തുണയും വാരിക്കൂട്ടിയ അങ്കമാലി ഡയറീസ് ബുസാൻ ഫിലിം ഫെസ്റ്റിവലിലേക്ക്. ഏഷ്യൻ സിനിമ വിഭാഗത്തിലാണ് ലിജോ ജോസ് പല്ലിശ്ശേരി സംവിധാം ചെയ്തിരിക്കുന്ന അങ്കമാലി ഡയറീസ് പ്രദർശിപ്പിക്കുന്നത്. നേരത്തെ കാൻ ഫിലിം ഫെസ്റ്റിവലിലും അങ്കമാലി ഡയറീസ് പ്രദർശിപ്പിച്ചിരുന്നു.

86 പുതുമുഖങ്ങളുമായെത്തി, മലയാള സിനിമയിൽ തന്നെ അലകൾ സൃഷ്ടിച്ച ശേഷമാണ് സിനിമ ബുസാൻ ഫിലിം ഫെസ്റ്റിവലിലേക്ക് പോകാൻ ഒരുങ്ങുന്നത്. ഫെസ്റ്റിവലിലെ മാർക്കറ്റി സ്ക്രീനിംഗ് വേദിയിലാണ് ചിത്രം പ്രദർശിപ്പിക്കുക. അങ്കമാലി സ്വദേശികളായ വിൻസന്റ് പെപ്പെയുടെയും സുഹൃത്തുക്കളുടെയും കഥ പറഞ്ഞ അങ്കമാലി ഡയറീസിന്റെ തിരക്കഥ എഴുതിയത് ചെമ്പൻ വിനോദ് ജോസ് ആണ്. നാനാഭാഗത്തും സിനിമയ്ക്ക് വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്.

പുതുമുഖങ്ങളുടെ അങ്കലാപ്പുകളില്ലാതെ സ്വാഭാവിക അഭിനയം കാഴ്ചവച്ചതാണ് സിനിമയ്ക്ക് വലിയ പിന്തുണ നേടാൻ സഹായകരമായത്. മലയാളത്തിലെ വമ്പൻ താരങ്ങൾ ഇല്ലാതിരുന്നിട്ടും സിനിമ നിറഞ്ഞ സദസ്സിൽ ദിവസങ്ങളോളം പ്രദർശിപ്പിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ankamaly diaries selected for busan film festival

The moderation of comments is automated and not cleared manually by malayalam.indianexpress.com