scorecardresearch
Latest News

ഡബ്ബിങ്ങിനിടയില്‍ മകളെ പാലൂട്ടി ഉറക്കി അഞ്ജലി;അഭിനന്ദിച്ച് ആരാധകര്‍

അരുണ്‍ സംവിധാനം ചെയ്യുന്ന ‘നമന്‍’ എന്ന ചിത്രത്തിനു ഡബ്ബ് ചെയ്യാനെത്തിയതായിരുന്നു അഞ്ജലി

ഡബ്ബിങ്ങിനിടയില്‍ മകളെ പാലൂട്ടി ഉറക്കി അഞ്ജലി;അഭിനന്ദിച്ച് ആരാധകര്‍

ദൃശ്യം, ബെന്‍, ആറാട്ട് തുടങ്ങി അനവധി ചിത്രങ്ങളിലൂടെ സുപരിചിതയായി മാറിയ താരമാണ് അഞ്ജലി നായര്‍. ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച സ്വഭാവ നടിയ്ക്കുളള സംസ്ഥാന പുരസ്‌കാരവും അഞ്ജലി നേടിയിരുന്നു. ടെലിവിഷന്‍ ഷോകളിലൂടെയാണ് അഞ്ജലി കലാരംഗത്തെത്തുന്നത്.

അരുണ്‍ സംവിധാനം ചെയ്യുന്ന ‘നമന്‍’ എന്ന ചിത്രത്തിനു ഡബ്ബ് ചെയ്യാനെത്തിയതായിരുന്നു അഞ്ജലി. മൂന്നുമാസം മാത്രം പ്രായമുളള മകള്‍ ആദ്വികയ്‌ക്കൊപ്പമാണ് അഞ്ജലി ഡബ്ബിങ്ങിനെത്തിയത്. കുഞ്ഞു മകള്‍ക്കു ജോലിയ്ക്കിടയില്‍ പാലു നല്‍കി ഉറക്കുന്ന അഞ്ജലിയെ അഭിനന്ദിക്കുകയാണ് ആരാധകര്‍. ‘ഒരു ഡബ്ബിങ്ങ് അപാരത’ എന്നാണ് അഞ്ജലി ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.’ ക്യൂട്ട് ചിത്രം, നിങ്ങളൊരു നല്ല അമ്മയാണ്, ജോലിയോടുളള ആത്മാര്‍ത്ഥത’ അങ്ങനെ നീളുന്നു ചിത്രത്തിനു താഴെയുളള കമന്റുകള്‍.

റാം, മോണ്‍സ്റ്റര്‍ എന്നിവയാണ് അഞ്ജലിയുടെ പുതിയ ചിത്രങ്ങള്‍. മലയാളത്തിനു പുറമെ തമിഴ് ചലച്ചിത്ര ലോകത്തും അഞ്ജലി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anjali nair shares photo with daughter on dubbing studio