സുധി മുതൽ അൻവർ ഹുസൈൻ വരെ; നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബൻ

ചോക്ലേറ്റ് നായകനിൽ നിന്ന് ഡാർക്ക് ചോക്ലേറ്റ് നായകനിലേക്കുള്ള പരിണാമം എന്നാണ് ചാക്കോച്ചൻ ഈ മാറ്റത്തെ വിശേഷിപ്പിക്കുന്നത്

Kunchacko Boban, കുഞ്ചാക്കോ ബോബൻ, Anjaam Pathira, അഞ്ചാം പാതിര, Aniyathipravu, അനിയത്തിപ്രാവ്, Kunchacko boban Anjaam Pathira, Kunchacko boban latest films, Kunchacko boban photos. Indian express malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

കുഞ്ചാക്കോ ബോബൻ എന്ന നടനെ സംബന്ധിച്ചിടത്തോളം അഞ്ചാം പാതിര എന്ന സിനിമ ഒരു ഇമേജ് മാറ്റം കൂടിയായിരുന്നു. ചോക്ലേറ്റ് നായകനിൽ നിന്ന് ഡാർക്ക് ചോക്ലേറ്റ് നായകനിലേക്കുള്ള പരിണാമം എന്നാണ് അദ്ദേഹം തന്നെ ഈ മാറ്റത്തെ വിശേഷിപ്പിക്കുന്നത്. അനിയത്തിപ്രാവിലെ സുധി മുൽ അഞ്ചാം പാതിരയിലെ അൻവർ ഹുസൈൻ വരെയുള്ള യാത്രയിൽ കൂടെ നിന്ന് പ്രോത്സാഹിപ്പിച്ചവർക്ക് നന്ദി പറയുകയാണ് മലയാളികയുടെ പ്രിയപ്പെട്ട ചാക്കോച്ചൻ.

‘എ പി മുതല്‍ എ പി വരെ. അനിയത്തി പ്രാവ് മുതല്‍ അഞ്ചാം പാതിര വരെ. ചോക്ലേറ്റില്‍ നിന്ന് ഡാര്‍ക്ക് ചോക്ലേറ്റിലേക്ക്.. റൊമാന്റിക് സിനിമകളില്‍ നിന്നും ക്രൈം ത്രില്ലറുകളിലേക്ക്.. അനുഗ്രഹങ്ങളേറെ ലഭിച്ചു.. പാഠങ്ങളേറെ പഠിച്ചു.. ഒരുപാടു നന്ദിയുണ്ട്, ഈ സ്‌നേഹത്തിന്..’ കുഞ്ചാക്കോ ബോബന്‍ കുറിക്കുന്നു.

പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച, മിഥുൻ മാനുവൽ സംവിധാനം ചെയ്ത, ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘അഞ്ചാം പാതിര’ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ അൻവർ ഹുസൈൻ എന്ന ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ഇതുവരെയുള്ള തന്റെ അഭിനയ ജീവിതത്തിലെ തന്നെ വേറിട്ടൊരു കഥാപാത്രമായിരുന്നു ചാക്കോച്ചനെ സംബന്ധിച്ചിടത്തോളം അൻവർ ഹുസൈൻ.

Read More: ഈ ചിത്രത്തിന്റെ ആദ്യ ഷോ പ്രേക്ഷകര്‍ക്കൊപ്പം കാണണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു: കുഞ്ചാക്കോ ബോബന്‍

അഞ്ചാം പാതിരയിലെ കഥാപാത്രത്തെ കുറിച്ച് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു.

“ഒരു പ്രേമനായകനായിട്ടാണ് എന്നെ പലപ്പോഴും ആളുകൾ കാണുന്നത്, പക്ഷേ ഈ ചിത്രത്തിൽ പാട്ടുകളില്ല, പ്രണയമില്ല, ഡാൻസില്ല. ഒരു ഡാർക്ക് മൂഡിൽ പോകുന്ന ചിത്രമാണ്. ചോക്ലേറ്റ് കാമുകൻ പരിവേഷത്തിൽ നിന്ന് എനിക്ക് ചിലപ്പോൾ ഒരു ‘ഡാർക്ക് ചോക്ലേറ്റ്’ പരിവേഷം നല്കാൻ ഈ ചിത്രം സഹായിച്ചിട്ടുണ്ട് (ചിരിക്കുന്നു). ഈ റൊമാന്റിക് ചോക്ലേറ്റ് ബോയ് പരിവേഷത്തിൽ നിന്നും പുറത്തു കടന്നു വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്യാൻ ഈ ചിത്രം സഹായിച്ചതിൽ എനിക്ക് സന്തോഷത്തേക്കാൾ ഉപരി ആശ്വാസമാണ് തോന്നുന്നത്. ‘അഞ്ചാം പാതിര’ എന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലാണെന്ന് ഞാൻ കരുതുന്നു.”

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aniyathirpravu to anjaam paathira kunchacko bobans journey

Next Story
അന്ന് നീളൻ മുടിക്കാരി, ഇന്ന് സ്റ്റൈലിഷ് ലേഡി; ഓർമപടവുകൾ കയറി മഞ്ജു വാര്യർManju Warrier, മഞ്ജു വാര്യർ, Manju Warrier Video, മഞ്ജുവാര്യർ വീഡിയോ, Manju Warrier video, Manju warrier latest films, manju warrier movie songs, pranayavarnangal, pranayavarnangal songs, chathurmukham, chathurmukham stills, പ്രണയവർണങ്ങൾ, ചതുർമുഖം, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com