/indian-express-malayalam/media/media_files/uploads/2021/06/Kunchacko-Boban-Aniyathi-Pravu.jpg)
സൂപ്പർ ഹിറ്റ് ചിത്രമായ അനിയത്തിപ്രാവ് പുറത്തിറങ്ങിയത് 1997ലാണ്, 24 വർഷം മുൻപ്. എന്നാൽ ചിത്രം പുറത്തിറങ്ങി രണ്ടര പതിറ്റാണ്ടോളമായിട്ടും പ്രേക്ഷകർ അധികം കേൾക്കാത്ത ഒരു പാട്ട് ഈ സിനിമയിലുണ്ട്. ഈ പാട്ട് സാമൂഹ്യ മാധ്യങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തിലൂടെ നായകനായെത്തി മലയാളത്തിന്റെ പ്രിയ താരം കുഞ്ചോക്കോ ബാബൻ.
'അനിയത്തിപ്രാവില്‍ പ്രേക്ഷകര്‍ അധികം കേള്‍ക്കാതെ പോയ ഗാനം,' എന്ന കാപ്ഷനോട് കൂടിയാണ് ചാക്കോച്ചൻ ഈ വീഡിയോ പങ്കുവച്ചത്.
'തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം,' എന്നു തുടങ്ങുന്ന പാട്ടാണ് ചാക്കോച്ചൻ പങ്കുവച്ചത്. എസ് രമേശൻ നായർ ഗാന രചന നിർവഹിച്ച് ഔസേപ്പച്ചൻ സംഗീതം പകർന്ന ഈ ഗാനം ആലപിച്ചത് യേശുദാസും ചിത്രയും ചേർന്നാണ്.
1997 മാർച്ച് 24നാണ് അനിയത്തി പ്രാവ് റീലീസ് ചെയ്തത്. അക്കാലത്തെ വലിയ ഹിറ്റുകളിലൊന്നാവുകയും ചെയ്തു ഈ ചിത്രം. ചിത്രത്തിലെ മറ്റ് പാട്ടുകളെല്ലാം ഹിറ്റാവുകയും ചെയ്തു. എന്നാൽ ചിത്രത്തിൽ ഉൾപ്പെടാതിരുന്ന ഈ ഗാനം പ്രേക്ഷക ശ്രദ്ധയിലെത്താതിരിക്കുകയായിരുന്നു.
Read More: 'അനിയത്തിപ്രാവി'ലെ ആ കൂട്ടുകാരൻ വീണ്ടും ചാക്കോച്ചനെ തേടിയെത്തിയപ്പോൾ
ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവിൽ ശാലിനിയാണ് നായികയായി അഭിനയിച്ചത്. ബാലതാരമായി പ്രേക്ഷകരുടെ പ്രീതി സമ്പാദിച്ചിരുന്ന ശാലിനി നായികാ വേഷത്തിലെത്തിയ ചിത്രമാണ് അനിയത്തിപ്രാവ്.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് അനിയത്തിപ്രാവ് റീമേക്ക് ചെയ്തിരുന്നു.1997ൽ തമിഴിൽ 'കാതലുക്ക് മരിയാദൈ' എന്ന പേരിൽ റീമേയ്ക്ക് ചെയ്തപ്പോൾ ഫാസിൽ തന്നെയാണ് സംവിധാനം ചെയ്തത്. വിജയ് നായകനായപ്പോൾ ശാലിനി തന്നെ നായകനായി. വിജയുടെ ആദ്യ കാല ഹിറ്റുകളിൽ ഒന്നാണ് 'കാതലുക്ക് മരിയാദൈ'.
Read More: സുധി മുതൽ അൻവർ ഹുസൈൻ വരെ; നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബൻ
1997ൽ തന്നയാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് പുറത്തിറങ്ങിയത്. 'നേനു പ്രേമിസ്തുന്നാനു' എന്ന പേരിലുള്ള ചിത്രം സംവിധാനം ചെയ്തത് ഇവിവി സത്യ നാരായണയാണ്. 98ൽ 'ഡോളി സജാ കെ രെഹ്ന' എന്ന പേരിൽ പ്രിയദർശൻ ഹിന്ദിയിലേക്കും ഈ ചിത്രം റീമേക്ക് ചെയ്തു. 2007ൽ കന്നഡ റീമേക്കായ 'പ്രീതിഗാഗിയും' പുറത്തിറങ്ങി.
പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ‘ധന്യ’ (1981) എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച ചാക്കോച്ചന്റെ നായകനായുള്ള അരങ്ങേറ്റം 1997ൽ റിലീസ് ചെയ്ത ‘അനിയത്തിപ്രാവി’ലൂടെ ആയിരുന്നു. ഏറെ ഹിറ്റായ ചിത്രം നിരവധി ആരാധകരെയും ചാക്കോച്ചനു നേടികൊടുത്തു. പിന്നീട് ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബന് ആദ്യകാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. എന്നാൽ പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us