scorecardresearch

ലിയോയിലെ ഗാനം അടിച്ചുമാറ്റിയത്; അനിരുദ്ധിനെതിരെ കോപ്പിയടി ആരോപണം

ലിയോയിലെ 'ഓർഡിനറി മാൻ' എന്ന ഗാനമാണ് കോപ്പിയടി ആരോപണം നേരിടുന്നത്

ലിയോയിലെ 'ഓർഡിനറി മാൻ' എന്ന ഗാനമാണ് കോപ്പിയടി ആരോപണം നേരിടുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anirudh Ravichander | Anirudh Ravichander Otnicka | Otnicka where are you, ordinary person Leo | Anirudh plagiarising Leo Song

ബെലാറുസ് സംഗീതജ്ഞനായ ഒട്നിക്കയാണ് അനിരുദ്ധിനെതിരെ രംഗത്തെത്തിയിരിക്കുന്നത്

തമിഴിലെ ഏറ്റവും മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് അനിരുദ്ധ് രവിചന്ദർ. ജവാന്റെ വിജയത്തിന് ശേഷം പാൻ ഇന്ത്യൻ തലത്തിലും അനിരുദ്ധ് ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം 'ലിയോ'യ്ക്ക് വേണ്ടി അനിരുദ്ധ് സംഗീതം പകർന്ന ഗാനങ്ങളും വലിയ ഓളമാണ് സൃഷ്ടിച്ചത്.

Advertisment

എന്നാൽ ഇപ്പോഴിതാ, കോപ്പിയടി ആരോപണം ഉന്നയിച്ച് അനിരുദ്ധിനെതിരെ രംഗത്തു വന്നിരിക്കുകയാണ് ബെലാറുസ് സംഗീതജ്ഞനായ ഒട്നിക്ക. ലിയോയിലെ ഓർഡിനറി മാൻ' എന്ന ഗാനം  തന്റെ ജനപ്രിയ ഗാനമായ  'വെയർ ആർ യു' വിന്റെ കോപ്പിയാണെന്നാണ് ഒട്നിക്ക ആരോപിക്കുന്നത്.

യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും കമന്റുകളിലൂടെ നിരവധി ആരാധകരാണ് പാട്ടുകൾ തമ്മിലുള്ള സമാനതയെക്കുറിച്ച് ഒട്നിക്കയെ അറിയിച്ചത്. തന്റെ ട്രാക്ക് ഉപയോഗിക്കുന്നതിന് ആരും അനുമതി തേടിയിട്ടില്ലെന്നാണ് ഒട്നിക്ക അവർക്ക് മറുപടി നൽകിയത്.

ഇതിന് ശേഷം ബെലാറുസ് സംഗീതജ്ഞൻ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്ക് വച്ച് പ്രശ്നം എന്താണെന്ന് വിശദീകരിച്ചു. വിഷയം പരിശോധിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും കുറിപ്പിൽ പറയുന്നു.

Advertisment

"ലിയോ എന്ന സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ നൂറുകണക്കിനുള്ള സന്ദേശങ്ങൾക്ക് നന്ദി. എനിക്ക് എല്ലാം കാണാൻ കഴിയും, പക്ഷേ എല്ലാവർക്കും ഉത്തരം നൽകുന്നത്  അസാധ്യമാണ്. മെയിൽ സന്ദേശങ്ങൾ, ഇൻസ്റ്റഗ്രാം, കൂടാതെ യൂട്യൂബിലെ  'വെയർ ആർ യു' എന്ന വീഡിയോയുടെ കമന്റ് ബോക്സ് എല്ലാം കമന്റുകളാൽ നിറഞ്ഞിരുന്നു. സാഹചര്യം കൃത്യമായി മനസ്സിലായിട്ടില്ല. ഞങ്ങൾ ഇത് പരിശോധിക്കുകയാണ്. കുറച്ച് കഴിഞ്ഞ്, സംഭവിക്കുന്ന എല്ലാ കാര്യങ്ങളുടെയും വിലയിരുത്തൽ നൽകാം," ഒട്നിക്ക കുറിച്ചു.

2018ലും അനിരുദ്ധിനെതിരെ സമാനമായ ആരോപണമുണ്ടായിരുന്നു. കൊലമാവ് കോകിലയിലെ 'കല്യാണ വയസ്സു' എന്ന ഗാനം 'ഡോണ്ട് ലൈ'  എന്ന ഗാനത്തിൽ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ, ബീറ്റ്‌സ് ബൈ മന്ത്രയിൽ നിന്നാണ് താൻ ബീറ്റുകളുടെ അവകാശം വാങ്ങിയതെന്നാണ് അനിരുദ്ധ് അവകാശപ്പെട്ടത്.

പാട്ടിന്റെ അവകാശത്തിനായി തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് ഒട്നിക്ക പറഞ്ഞതോടെ  'ഓർഡിനറി മാൻ' എന്ന ഗാനത്തെ പറ്റിയുള്ള അവകാശവാദങ്ങൾ അനിരുദ്ധ് വിശദീകരിക്കേണ്ടിയിരിക്കുന്നു.

Musician Plagiarism

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: