അനിൽ മുരളിയ്ക്ക് വിടനൽകി മലയാള സിനിമാലോകം

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങി ഏറെ സിനിമാപ്രവർത്തകരാണ് അനിൽ മുരളിയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ചിരിക്കുന്നത്

anil murali, anil murali death, actor anil murali dead, anil murali films, അനില്‍ മുരളി

നടൻ അനിൽ മുരളിയുടെ വിയോഗത്തിന്റെ വേദനയിലാണ് മലയാള സിനിമാലോകവും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും. അമ്പത്തിയാറാം വയസിൽ അപ്രതീക്ഷിതമായി തങ്ങളെ വിട്ടുപിരിഞ്ഞ സഹപ്രവർത്തകന് ആദരാജ്ഞലികൾ അർപ്പിക്കുകയാണ് സിനിമാപ്രവർത്തകർ. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിൽ ചിതിത്സയിലായിരുന്ന അനിൽ മുരളി ഇന്ന് ഉച്ചയ്ക്കാണ് മരിച്ചത്.

ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് അനിൽ വിടവാങ്ങുന്നത്. ‘ഫോറൻസിക്’ ആയിരുന്നു ഒടുവിൽ തിയേറ്ററുകളിലെത്തിയ അനിൽ മുരളി ചിത്രം.

Live Blog

അനിൽ മുരളിയ്ക്ക് ആദരാജ്ഞലികൾ അർപ്പിക്കുകയാണ് സഹപ്രവർത്തകരും സിനിമാലോകവും


23:34 (IST)30 Jul 2020

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അനുശോചിച്ചു

നടൻ അനിൽ മുരളിയുടെ നിര്യാണത്തിൽ ഫെഫ്ക ഡയരക്ടേഴ്സ് യൂണിയൻ അനുശോചനം രേഖപ്പെടുത്തി. 

18:08 (IST)30 Jul 2020

പരുക്കൻവേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ: അനുസ്മരിച്ച് മുഖ്യമന്ത്രി

ചലച്ചിത്ര താരം അനില്‍ മുരളിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങാൻ അനിലിന് സാധിച്ചു. അദ്ദേഹത്തിന്റെ പരുക്കൻ വേഷങ്ങൾ ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

15:28 (IST)30 Jul 2020

സംസ്‌കാരം തിരുവനന്തപുരത്ത്

കൊച്ചിയിൽ നിന്നും ഇന്ന് വൈകിട്ടോടെ മൃതദേഹം സംസ്കാരചടങ്ങുകൾക്കായി തിരുവനന്തപുരത്ത് എത്തിക്കും.  കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിൽ ആയിരുന്ന അനിൽ മുരളി ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. മരണസമയത്ത് മകൻ ആദിത്യയും ഏതാനും സുഹൃത്തുക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നു.

15:20 (IST)30 Jul 2020

പരിഭവങ്ങളില്ലാത്ത അനിലേട്ടൻ: അരുൺ ഗോപി ഓർക്കുന്നു

“പരിഭവങ്ങളില്ലാത്ത അനിലേട്ടൻ…!! നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നൽകാൻ!! ഒരു അനിയനെ പോലെ ചേർത്തു നിർത്തിയ ചേട്ടൻ… ആദരാഞ്ജലികൾ അനിലേട്ടാ,” എന്നാണ് സംവിധായകൻ അരുൺ ഗോപി കുറിക്കുന്നത്. അരുൺഗോപി ചിത്രം ‘രാമലീല’യിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അനിൽ മുരളി അവതരിപ്പിച്ചിരുന്നു.

15:15 (IST)30 Jul 2020

കുറച്ചു ദിവസങ്ങൾക്ക് മുൻപ് വിളിച്ചപ്പോൾ അവൻ ക്ഷീണിതനായിരുന്നു: വിനയൻ

‘കന്യാകുമാരിയിലൊരു കവിത’ എന്ന വിനയൻ ചിത്രത്തിലൂടെയായിരുന്നു അനിൽ മുരളിയുടെ സിനിമാ അരങ്ങേറ്റം. വാൽക്കണ്ണാടിയെന്ന ചിത്രത്തിലൂടെ അനിലിന് ആദ്യ ബ്രേക്ക് നൽകിയതും വിനയനായിരുന്നു. ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ വിനയനും അനിലും ഒന്നിച്ച് പ്രവർത്തിച്ചത്.

കുറച്ചുദിവസങ്ങൾക്ക് മുൻപ് അനിൽ തന്നെ വിളിച്ചിരുന്നെന്നും പുതിയ ചിത്രത്തിൽ വേഷമുണ്ടാകില്ലേയെന്ന് ചോദിച്ചതായും വിനയൻ പറയുന്നു. “ഉണ്ടാകും, നീ ശരീരം നന്നായി മിനുക്കണം എന്നു ഞാൻ പറഞ്ഞു. അവൻ ക്ഷീണിതനായിരുന്നു. പക്ഷേ ഇത്ര വയ്യാത്ത അവസ്ഥയിലാണെന്നോ അകാലത്തിൽ നഷ്ടപ്പെടുമെന്നോ അറിയില്ലായിരുന്നു,” വിനയൻ പറയുന്നു.

15:07 (IST)30 Jul 2020

വിട നൽകി മമ്മൂട്ടിയും മോഹൻലാലും

മലയാളസിനിമയുടെ അഭിമാന താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ സഹപ്രവർത്തകന് ആദരാഞ്ജലികൾ നേരുകയാണ്.

നേരറിയാൻ സിബിഐ, പ്രജാപതി, ബൽറാം വി എസ് താരാദാസ്, നസ്രാണി, അണ്ണൻ തമ്പി, മായാബസാർ, പോക്കിരിരാജ, താപ്പാന, ഇമ്മാനുവൽ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അനിൽ മുരളിയും അഭിനയിച്ചിരുന്നു.

മോഹൻലാലിനൊപ്പം മഹാസമുദ്രം, ബാബാ കല്യാണി, റോക്ക് ആൻഡ് റോൾ, കുരുക്ഷേത്ര തുടങ്ങിയ ചിത്രങ്ങളിലും അനിൽ വേഷമിട്ടിരുന്നു.

മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ച ‘ട്വന്റി 20’യിലും ഒരു സുപ്രധാന കഥാപാത്രത്തെ അനിൽ അവതരിപ്പിച്ചിരുന്നു.

14:55 (IST)30 Jul 2020

പ്രിയപ്പെട്ട അനിലേട്ടന് ആദരാജ്ഞലികളുമായി ടൊവിനോ

ടൊവിനോ തോമസ് നായകനായ ‘ഫോറൻസിക്’ ആയിരുന്നു  അനിൽ മുരളിയുടെ അവസാനമായി തിയേറ്ററിൽ എത്തിയ ചിത്രം. പ്രിയപ്പെട്ട അനിലേട്ടന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് ടൊവിനോയും.

‘ഉയരെ’ എന്ന ചിത്രത്തിലും ടൊവിനോയ്ക്ക് ഒപ്പം അനിൽ മുരളി അഭിനയിച്ചിരുന്നു.

14:48 (IST)30 Jul 2020

അനിലേട്ടാ, വിട: പൃഥ്വിരാജ്

അനിൽ മുരളിയ്ക്ക് ആദരാജ്ഞലി അർപ്പിച്ചുകൊണ്ട് പൃഥ്വിരാജും സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. അനിലേട്ടന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നാണ് പൃഥ്വി കുറിക്കുന്നത്.

മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു അനിലിന്റെ ജനനം. ‘കന്യാകുമാരിയിൽ ഒരു കവിത’ എന്ന വിനയൻ ചിത്രത്തിലൂടെയായിരുന്നു അനിൽ മുരളിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.
ദൈവത്തിന്റെ വികൃതികൾ, നക്ഷത്രത്താരാട്ട്, ചാന്ത്പൊട്ട്, ക്ലാസ്മേറ്റ്സ്, ചാക്കോ രണ്ടാമൻ, വാൽക്കണ്ണാടി, ആമേൻ, താന്തോന്നി, കർമയോദ്ധ, മാന്ത്രികൻ, അയാളും ഞാനും തമ്മിൽ, ലയൺ, ബാബാ കല്യാണി, പുത്തൻ‌ പണം, പോക്കിരി രാജാ, റൺ ബേബി റൺ, ഡബിൾ ബാരൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ഇമ്മാനുവൽ, ബഡ്ഡി, ചേട്ടായീസ്, ബോഡി ഗാർഡ്, ജോസഫ്, ഉയരെ, ബ്രദേഴ്സ് ഡേ തുടങ്ങിയ ഇരുനൂറോളം ചിത്രങ്ങളിൽ മുരളി വേഷമിട്ടു. ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം ‘ഫോറൻസിക്’ ആയിരുന്നു.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിരുന്നു. പതിമൂന്നോളം തമിഴ് ചിത്രങ്ങളിലും രണ്ട് തെലുങ്ക് ചിത്രങ്ങളിലും അനിൽ മുരളി വേഷമിട്ടു. തമിഴിൽ 6 മെലുഗു വതിഗൾ, നിമിർന്തു നിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആറോളം സീരിയലുകളിലും അനിൽ മുരളി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anil murali passed away malayalam actors pay tribute live updates

Next Story
റിയ ഉപദ്രവിക്കുന്നുവെന്ന് സുശാന്ത് പറഞ്ഞു; ബിഹാർ പൊലീസിനോട് അങ്കിതsushant singh rajput, sushant singh rajput news, sushant singh rajput case, Ankita Lokhande, സുശാന്ത് സിങ് രജ്‌പുത്, അങ്കിത, sushant singh, sushant singh rajput family, rhea chakraborty, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com