ഭാര്യ സുനിതയ്ക്ക് വിവാഹവാർഷികമാശംസിച്ചു കൊണ്ട് അനിൽ കപൂർ പറയുന്നു. ഇന്ന് 35-ാം വിവാഹവാർഷികം ആഘോഷിക്കുകയാണ് അനിൽ കപൂറും ഭാര്യയും. 1984 ലാണ് ഇരുവരും വിവാഹിതരാവുന്നത്.

ഭാര്യയ്ക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള താരത്തിന്റെ ഇൻസ്റ്റഗ്രാം കുറിപ്പ് വൈറലാവുകയാണ്. തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം എന്ന വിശേഷണത്തോടെയാണ് ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

“ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്. നമ്മുടെ ഒന്നിച്ചുള്ള ജീവിതം അതീവ സാഹസികമായിരുന്നു, അതിനെല്ലാം അപ്പുറം നീയെന്റെ പ്രണയമായിരുന്നു, അവസാനശ്വാസം വരെ നീ എന്റെ പ്രണമായിരിക്കുകയും ചെയ്യും.

നിന്റെ പ്രണയവും പിന്തുണയുമാണ് എന്നെ ഞാനാക്കി നിലനിർത്തുന്നത്. 11 വർഷത്തെ ഡേറ്റിംഗിനും 35 വർഷത്തെ വിവാഹജീവിതത്തിനും നന്ദി. ഇനിയും ഒരു 46 വർഷങ്ങൾ കൂടെ നിനക്കൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. ആശംസകൾ സുനിതാ,” അനിൽ കപൂർ കുറിക്കുന്നു.

താരത്തിന് ആശംസകളേകി സുനിത കപൂറും ഇരുവരുമൊന്നിച്ചുള്ള ചിത്രം പങ്കു വച്ചിട്ടുണ്ട്. ‘നല്ല സമയങ്ങൾ ഒന്നിച്ച് പങ്കുവച്ച്, വിഷമഘട്ടങ്ങൾ ഒന്നിച്ച് താണ്ടി, സ്നേഹത്തിൽ വിശ്വസിച്ച് നമ്മൾ സഞ്ചരിച്ച വഴികൾ. ചിരിച്ചും ജീവിച്ചും വിശ്വസിച്ചും പൊറുത്തും എന്നും എപ്പോഴും.’ എന്നാണ് സുനിത കുറിക്കുന്നത്. അച്ഛനമ്മമാർക്ക് ആശംസകളുമായി സോനം കപൂറും രംഗത്തു വന്നിട്ടുണ്ട്.

Anil Kapoor, Sonam kapoor

അനില്‍ കപൂറും മകള്‍ സോനം കപൂറും

Read more: ആടിയും പാടിയും കപൂർ കുടുംബം; രാജകുമാരിയായി സോനം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook