scorecardresearch

നാലു തലമുറ ഒന്നിച്ച്:; അനില്‍ കപൂറിന്റെ പോസ്റ്റ് ആഘോഷമാക്കി ആരാധകര്‍

അമ്മ നിര്‍മലയുടെ പിറന്നാള്‍ ആഘോഷത്തിനിടയില്‍ പങ്കു വച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

അമ്മ നിര്‍മലയുടെ പിറന്നാള്‍ ആഘോഷത്തിനിടയില്‍ പങ്കു വച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

author-image
Entertainment Desk
New Update
Sonam Kapoor, Anil Kapoor, Bollywood

ബോളിവുഡ് താരം അനില്‍ കപൂര്‍ അമ്മ നിര്‍മല കപൂറിന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുകയാണ്. മകള്‍ സോനം കപൂര്‍ മരുമകന്‍ ആനന്ദ് അഹൂജ എന്നിവരെയും ചിത്രങ്ങളില്‍ കാണാം.' ഏറ്റവും നല്ല മകള്‍, ഭാര്യ, അമ്മ, അമ്മൂമ്മ, മുത്തശ്ശി ഇവയെല്ലാമായ ആള്‍ ഇന്നു 88-ാം പിറന്നാള്‍ ആഘോഷിക്കുന്നു' എന്ന അടിക്കുറിപ്പാണ് അനില്‍ കപൂര്‍ ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്.

Advertisment
Sonam Kapoor, Anil kapoor, Bollywood
publive-image

കുടുംബത്തിലെ എല്ലാവരും സന്തോഷത്തോടെ നില്‍ക്കുന്ന നിമിഷം പകര്‍ത്തിയിരിക്കുന്ന ചിത്രത്തില്‍ നാലു തലവമുറയിലെ ആളുകളെ കാണാനാകും. പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ആരാധകരും പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്.

Advertisment

കഴിഞ്ഞ ദിവസം അനില്‍ മകള്‍ സോനമിന്റെ പോസ്റ്റു ഷേയര്‍ ചെയ്തിരുന്നു. 'വായു' എന്ന മകന്റെ പേരിന്റെ അര്‍ത്ഥം വിവരിച്ചുകൊണ്ടുളള ചിത്രങ്ങളായിരുന്നു അവ.“നമ്മുടെ ജീവിതത്തിന് പുതിയ അർത്ഥം പകരുന്ന ശക്തിയുടെ പേരിൽ, അപാരമായ ധൈര്യവും ശക്തിയും ഉൾക്കൊള്ളുന്ന ഹനുമാന്റെയും ഭീമന്റെയും പേരിൽ, പവിത്രവും ജീവൻ നൽകുന്നതും ശാശ്വതമായി നമ്മുടേതായതുമായ എല്ലാറ്റിന്റെയും പേരിൽ, ഞങ്ങളുടെ മകൻ വായു കപൂർ അഹൂജയ്ക്ക് വേണ്ടി ഞങ്ങൾ അനുഗ്രഹങ്ങൾ തേടുന്നു,”എന്നാണ് സോനം കപൂർ കുറിച്ചത്‌.

Sonam Kapoor Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: