
അനിൽ കപൂർ മുഖ്യവേഷത്തിലെത്തുന്ന 'ഫന്നെ ഖാൻ' റിലീസിന് ഒരുങ്ങുകയാണ്. അനിൽ കപൂറിനു പുറമേ ഐശ്വര്യ റായ് ബച്ചൻ, രാജ്കുമാർ റാവു എന്നിവരും ചിത്രത്തിലുണ്ട്. പോപ് സ്റ്റാറായിട്ടാണ് ഐശ്വര്യ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഓഗസ്റ്റ് മൂന്നിനാണ് സിനിമയുടെ റിലീസ്.
ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഇപ്പോൾ താരങ്ങൾ. പ്രൊമോഷന്റെ ഭാഗമായി സൽമാൻ ഖാൻ അവതരിപ്പിക്കുന്ന 'ദസ് കാ ദം' ഷോയിൽ പങ്കെടുക്കാൻ അനിൽ കപൂർ എത്തി. അനിൽ കപൂറിനൊപ്പം 'ഫന്നെ ഖാനി'ൽ അദ്ദേഹത്തിന്റെ മകളായി വേഷമിട്ട പിഹു സാന്ദും എത്തിയിരുന്നു.
അതേസമയം, ചിത്രത്തിൽ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഐശ്വര്യ റായ് ബച്ചനും രാജ്കുമാർ റാവുവും പരിപാടിക്ക് എത്തിയിരുന്നില്ല. സൽമാൻ ഖാന്റെ ക്ഷണപ്രകാരം സ്റ്റേജിലെത്തിയ അനിൽ കപൂർ 'ഫന്നെ ഖാൻ' സിനിമയെക്കുറിച്ചാണ് സംസാരിച്ചു തുടങ്ങിയത്.
ചിത്രത്തിൽ ബേബി സിൻഹയുടെ വലിയ ഫാനായ മകളുടെ അച്ഛനായിട്ടാണ് താൻ അഭിനയിക്കുന്നതെന്ന് അനിൽ കപൂർ പറഞ്ഞു. ഇതുകേട്ടതും ബേബി സിൻഹ ആരാണെന്ന് കൗതുകത്തോടെ സൽമാൻ ഖാൻ ചോദിച്ചു. 'ഐശ്വര്യ.. ഐശ്വര്യ റായ് ബച്ചൻ ആണ് ബേബി സിൻഹയുടെ കഥാപാത്രം ചെയ്യുന്നത്', അനിൽ കപൂർ മറുപടി നൽകി. ഇതു കേട്ടതും സദസ്സിൽനിന്നും വലിയ കൈയ്യടികൾ ഉയർന്നു. ഇതു കേട്ട സൽമാൻ ഖാൻ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ കുറച്ചുനേരം നിശബ്ദനായി. ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്.
A post shared by Sallu ki Fan surbi Queen (@being_surbi_queen) on
സൽമാൻ ഖാനും ഐശ്വര്യ റായും വർഷങ്ങളോളം പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു. ഐശ്വര്യ പിന്നീട് അഭിഷേക് ബച്ചനെ വിവാഹം ചെയ്തു. ഇരുവർക്കും ആരാധ്യ എന്ന മകളുണ്ട്. സൽമാൻ ഖാനുമായുളള പ്രണയ തകർച്ചയ്ക്കുശേഷം ഇരുവരും ഒരുമിച്ചൊരു ചിത്രത്തിൽ അഭിനയിച്ചിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us