നാലുപതു വർഷത്തോളമായി സിനിമാ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് അനിൽ കപൂർ. നൂറിലധികം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല നിർമാണത്തിലും അനിൽ കപൂർ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമാ കുടുംബത്തിൽ ജനിച്ച അനിൽ കപൂറിന്റെ ബംഗ്ലാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 30 കോടിയാണ് ഈ ബംഗ്ലാവിന്റെ വിലയെന്നാണ് റിപ്പോർട്ട്. വർഷങ്ങൾക്കു മുൻപ് പണികഴിപ്പിച്ച ബംഗ്ലാവിന് ചെറിയ മേക്കോവറെല്ലാം നൽകിയത് ഭാര്യ സുനിത കപൂറാണ്.
ഒരുപാട് മനോഹരമായ അർട്ടിസ്റ്റിക്ക് വസ്‌തുക്കൾ നിറഞ്ഞ വീടാണ് അനിൽ കപൂറിന്റേത്. വളരെ മിനിമലിസ്റ്റിക്കായ നിറങ്ങളാണ് വീടിനകത്ത് ഉപയോഗിച്ചിരിക്കുന്നത്. ഒരുപാട് ചരിത്രമുള്ള വീടാണിതെന്ന് അനിൽ കപൂർ പറയുന്നു. വളരെ നാടൻ രീതിയിലുള്ള ഇന്റീരിയറുകളാണ് ബംഗ്ലാവിൽ നിറയുന്നത്.
വലിയ ജനലുകൾ, മരം കൊണ്ട് നിർമ്മിച്ച് ഗൃഹോപകരണങ്ങൾ,ഇന്റീരിയർ പ്ലാൻറ്റ്സ് അങ്ങനെ നീളുന്നു ബംഗ്ലാവിലെ അലങ്കാരങ്ങൾ. വായുവും വെളിച്ചവും നല്ലവണ്ണം കയറുന്ന രീതിയിലാണ് ബംഗ്ലാവ് നിർമ്മിച്ചിരിക്കുന്നത്. രാജ കൊട്ടാരം പോലെ തോന്നിക്കുന്ന രീതിയിലാണ് വീടിന്റെ ഭൂരിഭാഗം മുറികളും ഡിസൈൻ ചെയ്‌തിരിക്കുന്നത്. പ്രകൃതിയോട് വളരെ ഇണങ്ങി നിൽക്കുന്ന പോലുള്ള സ്പേസുകളും ഈ ലക്ഷ്വറി ബംഗ്ലാവിലുണ്ട്. ഒറ്റ നോട്ടത്തിൽ മ്യൂസിയമാണെന്ന് തോന്നും ഈ ബംഗ്ലാവ് കണ്ടാൽ. മുംബൈയിലാണ് ഈ ആകർഷകമായ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.
താർ, ജുഗ് ജുഗ് ജിയോ എന്നിവയാണ് അനിൽ കപൂറിന്റെ അവസാനം റിലീസിനെത്തിയ ചിത്രം. ആനിമൽ, ഫൈറ്റർ എന്നിവയാണ് മറ്റു പുതിയ ചിത്രങ്ങൾ. ടെലിവിഷൻ ഷോകളിലും താരം സജീവമാണ്.