Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ഷൂട്ടിംഗ് വല്ലാതെ മിസ്സ് ചെയ്യുന്നു; അമിതാഭ് ബച്ചനൊപ്പമുള്ള ചിത്രങ്ങളുമായി അനിഘ

അമിതാഭ് ബച്ചനൊപ്പമുള്ള ചിത്രങ്ങളുമായി അനിഘ സുരേന്ദ്രൻ

Anikha Surendran, Amitabh Bachchan, അനിഘ സുരേന്ദ്രൻ, Anikha Surendran photoshoot, അനിഘ ഫോട്ടോഷൂട്ട്

കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സിനിമാഷൂട്ടിംഗുകൾ നിർത്തിവച്ചതോടെ താരങ്ങളെല്ലാം വീടുകളിൽ കഴിയുകയാണ്. ഷൂട്ടിംഗ് ദിനങ്ങൾ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നു പറയുകയാണ് യുവതാരങ്ങളിൽ ശ്രദ്ധേയയായ അനിഘ. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ഒരു പരസ്യത്തിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും അനിഘ ഷെയർ ചെയ്തിട്ടുണ്ട്.

ബാലതാരമായി എത്തി മലയാളികളുടെ ഹൃദയം കവർന്ന അഭിനേത്രിയാണ് അനിഘ സുരേന്ദ്രൻ. മലയാളികളുടെ കൺമുന്നിൽ വളർന്ന പെൺകുട്ടിയെന്ന് അനിഘയെ വിശേഷിപ്പിക്കാം.​

‘കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അനിഘയുടെ സിനിമയിലേക്കുളള അരങ്ങേറ്റം. 2013 ൽ പുറത്തിറങ്ങിയ ‘അഞ്ചു സുന്ദരികൾ’ എന്ന സിനിമയിലെ കഥാപാത്രമാണ് അനിഘയെ ഏറെ ശ്രദ്ധേയമാക്കിയത്. ഈ ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 2013ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നേടി. തുടർന്നിങ്ങോട്ട് മലയാളം, തമിഴ് ഭാഷകളിലായി 15 ലധികം സിനിമകളിൽ അനിഘ അഭിനയിച്ചു.

അജിത് നായകനായ ‘എന്നെ അറിന്താൽ’ സിനിമയിലൂടെയാണ് തമിഴിൽ എത്തിയത്. ഈ സിനിമയിലെ അഭിനയം അനിഘയെ തമിഴ് മക്കളുടെ പ്രിയങ്കരിയാക്കി. 2019 ൽ പുറത്തിറങ്ങിയ ‘വിശ്വാസം’ സിനിമയിലും അജിത്തിന്റെ മകളുടെ വേഷം ചെയ്‌തത് അനിഘയാണ്.
ലോക്ക്ഡൗൺ കാലത്ത് ഫോട്ടോഷൂട്ടുകളുമായി തിരക്കിലാണ് അനിഘ. തന്റെ വിവിധ ഫോട്ടോഷൂട്ടുകളിൽ നിന്നുള്ള ചിത്രങ്ങൾ അനിഘ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

Read more: മണവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങി അനിഘ; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anikha surendran shares photos with amitabh bachchan

Next Story
ഈ 45-ാം വയസിലും തെറ്റുകൾ പറ്റുന്നു; മനസ്സ് തുറന്ന് സുസ്മിതsushmita sen, സുസ്മിത സെൻ, sushmita sen age, sushmita sen birthday, sushmita sen daughters, rohman shawl, sushmita sen boyfriend, sushmita sen pictures, rohman shawl girlfriend
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express