Latest News

ഇത് അനിഘ തന്നെയോ? ശ്രദ്ധ നേടി ചിത്രങ്ങൾ

അനിഘയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്

Anikha Surendran, അനിഘ സുരേന്ദ്രൻ, Anikha Surendran latest photos, Anikha Surendran pics, Anikha Surendran photoshoot, അനിഘ ഫോട്ടോഷൂട്ട്

ബാലതാരമായി എത്തി മലയാളികളുടെ ഹൃദയം കവർന്ന അഭിനേത്രിയാണ് അനിഘ സുരേന്ദ്രൻ. മലയാളികളുടെ കൺമുന്നിൽ വളർന്ന പെൺകുട്ടിയെന്ന് അനിഘയെ വിശേഷിപ്പിക്കാം.​ അനിഘയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

‘കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അനിഘയുടെ സിനിമയിലേക്കുളള അരങ്ങേറ്റം. 2013 ൽ പുറത്തിറങ്ങിയ ‘അഞ്ചു സുന്ദരികൾ’ എന്ന സിനിമയിലെ കഥാപാത്രമാണ് അനിഘയെ ഏറെ ശ്രദ്ധേയമാക്കിയത്. ഈ ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 2013ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നേടി. തുടർന്നിങ്ങോട്ട് മലയാളം, തമിഴ് ഭാഷകളിലായി 15 ലധികം സിനിമകളിൽ അനിഘ അഭിനയിച്ചു.

അജിത് നായകനായ ‘എന്നെ അറിന്താൽ’ സിനിമയിലൂടെയാണ് തമിഴിൽ എത്തിയത്. ഈ സിനിമയിലെ അഭിനയം അനിഘയെ തമിഴ് മക്കളുടെ പ്രിയങ്കരിയാക്കി. 2019 ൽ പുറത്തിറങ്ങിയ ‘വിശ്വാസം’ സിനിമയിലും അജിത്തിന്റെ മകളുടെ വേഷം ചെയ്‌തത് അനിഘയാണ്.

ഭാവിയിലും സിനിമയും പഠിത്തവും ഒരുമിച്ച് കൊണ്ടുപോകാനാണ് തീരുമാനമെന്നും പഠിച്ച് ഒരു ജോലി നേടണമെന്ന ആഗ്രഹവും തന്റെ ഉളളിലുണ്ടെന്നും മുൻപ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ അനിഘ പറഞ്ഞിരുന്നു.

Read more: സാരിയിൽ അതിസുന്ദരിയായി അനിഘ; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anikha surendran shares her latest photoshoot pics

Next Story
50 വർഷങ്ങൾ, 400ലേറെ ചിത്രങ്ങൾ; സിനിമയിൽ അരനൂറ്റാണ്ട് പിന്നിട്ട് മമ്മൂട്ടിMammootty, 50 years of Mammootty, Mammootty films, Mammootty total films, മമ്മൂട്ടി, Mammootty Rare Photo, Mammootty first movie, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com