scorecardresearch
Latest News

ഇനി നായിക; പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ തിളങ്ങി അനിഖ, വീഡിയോ

ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അനിഖ ആദ്യമായി നായികയാവുന്ന ചിത്രമാണ് ‘ഓഹ് മൈ ഡാർലിംഗ്’

Anikha Surendran, Anikha Surendran latest, Anikha Surendran latest news, Oh My darling

ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അനിഖ സുരേന്ദ്രൻ നായികയാവുന്നു. അനിഖ നായികയാകുന്ന ഓഹ് മൈ ഡാർലിംഗ് എന്ന ചിത്രത്തിന്റെ പൂജ ചടങ്ങ് ഇന്ന് കൊച്ചിയിൽ നടന്നു.

കഥ തുടരുന്നു എന്ന ചിത്രത്തിൽ മംമ്തയുടെയും ആസിഫിന്റെയും മകളായി അഭിനയിച്ചുകൊണ്ടായിരുന്നു അനിഖയുടെ സിനിമ അരങ്ങേറ്റം. ഫോർ ഫ്രണ്ട്സ്, ബാവുട്ടിയുടെ നാമത്തിൽ, അഞ്ചു സുന്ദരികൾ, നയന, ഒന്നും മിണ്ടാതെ, ഭാസ്കർ ദ റാസ്കൽ, നാനും റൗഡി താൻ, ദി ഗ്രേറ്റ് ഫാദർ, വിശ്വാസം തുടങ്ങി നിരവധി ചിത്രങ്ങളിൽ അനിഖ അഭിനയിച്ചിട്ടുണ്ട്.

ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ഓഹ് മൈ ഡാർലിംഗ് എന്ന ചിത്രത്തിന്റെ നിർമ്മാണം. ആൽഫ്രഡ്‌ ഡി സാമുവൽ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ളൈ, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ജിനീഷ് കെ ജോയ് ആണ് തിരക്കഥ.

ചീഫ് അസ്സോസിയേറ്റ് – അജിത് വേലായുധൻ, മ്യൂസിക് – ഷാൻ റഹ്‌മാൻ, ക്യാമറ – അൻസാർ ഷാ, എഡിറ്റർ – ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി സുശീലൻ, ആർട്ട് – എം ബാവ, കോസ്റ്റ്യൂം – സമീറ സനീഷ്, മേക്കപ്പ് – റോണി വെള്ളത്തൂവൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനോദ് എസ്, വരികൾ – വിനായക് ശശികുമാർ, പി ആർ ഓ – ആതിര ദിൽജിത്, ഡിസൈൻ കൺസൾട്ടന്റ്സ് – പോപ്കോൺ, പോസ്റ്റർ ഡിസൈൻ – യെല്ലോ ടൂത്ത്സ്, സ്റ്റിൽസ് – ബിജിത് ധർമ്മടം, അക്കൗണ്ട്സ് മാനേജർ – ലൈജു ഏലന്തിക്കര.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anikha surendran at oh my darling pooja