കൊച്ചി: മോഹന്‍ലാലും സംവിധായകനായ ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ അങ്കമാലിക്കാരുടെ ലിച്ചി നായികയാവുന്നു. അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അന്ന രേഷ്മ രാജനാണ് മോഹന്‍ലാല്‍- ലാല്‍ജോസ് കൂട്ടുകെട്ടിനൊപ്പം എത്തുന്നത്.

അങ്കമാലി ഡയറീസിന് ശേഷം കൈനിറയെ ഓഫറുകള്‍ വന്ന അന്നയ്ക്ക് രണ്ടാമത്തെ സിനിമയിൽ തന്നെ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിൻറെ നായികയാകാൻ പോകുന്നത് വന്‍ പ്രാധാന്യത്തോടെയാണ് സിനിമാപ്രേമികള്‍ കാണുന്നത്.

ആതുരസേവനം ജീവിത വ്രതമാക്കിയെടുത്ത അന്ന നഴ്‌സിംഗ് പഠനം കഴിഞ്ഞ് കളമശ്ശേരി രാജഗിരി ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ സേവനമനുഷ്ഠിക്കവേയാണ് സിനിമയിലേക്ക് ഓഫര്‍ വന്നത്.
മോഹന്‍ലാല്‍ ഒരു അധ്യാപകന്റെ റോളിലെത്തുന്ന ചിത്രത്തിന് ബെന്നി പി നായരമ്പലമാണ് തിരക്കഥ ഒരുക്കുന്നത്. ഈ വര്‍ഷം മെയ്‌ മാസം ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ