കൊച്ചി : അടുത്തിടെ പുറത്തിറങ്ങിയ മലയാളം സിനിമകളിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്. തീയറ്ററുകളിൽ മികച്ച പ്രതികരണം തേടി മുന്നേറുന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് ഫേസ്‌ബുക്കിൽ അടുത്തിടെയാണ് പ്രത്യക്ഷപ്പെട്ടത്. ഇങ്ങനെ അങ്കമാലി ഡയറീസിന്റെ വ്യാജ പതിപ്പ് ഫേസ്‌ബുക്കിൽ പ്രചരിച്ചവർക്കെതിരെ ശക്തമായ പ്രതികരണവുമായാണ് നിർമ്മാതാവും അഭിനേതാവുമായ വിജയ് ബാബു രംഗത്ത് എത്തിയിരിക്കുന്നത്.

തിയേറ്ററിൽ നിന്ന് ലൈവായി സിനിമ ഫേസ്‌ബുക്കിൽ പ്രദർശിപ്പിച്ച യുവാവിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് വിജയ് ബാബുവിന്റെ പ്രതികരണം. ഇവനാണ് ആ തെണ്ടി. നീ ദുബായിൽ അല്ല, ഏത് ദുനിയാവിൽ ആണെങ്കിലും പൊക്കും. ഈ പോർക്കിനെ എവിടെ കണ്ടാലും പ്ലീസ് ഇൻഫോം യുവാവിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് വിജയ് ബാബു പറയുന്നു.
ചിത്രം ഫേസ്‌ബുക്ക് പേജുകളിൽ പ്രചരിച്ചപ്പോൾ അണിയറ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുകയും ചിത്രം നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. സിനി പിക്സ് മീഡിയ എന്ന പേജിലാണ് വെള്ളിയാഴ്ച ചിത്രം ഫെയിസ്ബുക്കിലാണ് ലൈവായി കാണിച്ചത്.ഇയാൾക്ക് എതിരെ സിനിമ പ്രവർത്തകർ സൈബർ സെല്ലിൽ പാരാതി നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ