അടുത്തിടെ ഇറങ്ങിയ മലയാള സിനിമകളിൽ പ്രക്ഷകരുടെ ഹൃദയം പിടിച്ച അങ്കമാലി ഡയറീസിന്റെ ഛായാഗ്രഹകൻ വിവാഹിതനായി. എറണാകുളം സ്വദേശിയായ ഗിരീഷ് ഗംഗാധരനാണ് ഇന്ന് വിവാഹിതനായത്. കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു. അങ്കമാലി ഡയറീസിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അടക്കമുള്ളവർ ഗിരീഷിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തു. ദുൽഖർ സൽമാൻ നായകനാകുന്ന സോളോയുടെ ഛായാഗ്രഹകൻ ഗിരീഷ് ഗംഗാധരനാണ്.
