ഒരു കുഞ്ഞതിഥി കൂടി എത്തിയ സന്തോഷം പങ്കുവച്ച് അപ്പാനി ശരത്

അവന്തിക എന്നൊരു മകൾ കൂടി ഈ ദമ്പതികൾക്കുണ്ട്

Appani Sharath, Appani Sharath family, അപ്പാനി ശരത്ത്, അങ്കമാലി ഡയറീസ്, Indian express malayalam, IE malayalam

‘അങ്കമാലി ഡയറീസി’ലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന നടനാണ് അപ്പാനി ശരത്. തനിക്കും ഭാര്യ രേഷ്മയ്ക്കും രണ്ടാമതൊരു കുഞ്ഞു കൂടി പിറന്ന സന്തോഷം പങ്കുവയ്ക്കുകയാണ് ശരത് ഇപ്പോൾ. ഒരു ആൺകുട്ടിയ്ക്കാണ് രേഷ്മ ജന്മം നൽകിയിരിക്കുന്നത്.

അവന്തിക എന്നൊരു മകൾ കൂടി ഇവർക്കുണ്ട്. പ്രളയത്തിനെയും അതിജീവിച്ചായിരുന്നു മൂത്തമകൾ അവന്തികയുടെ ജനനം. പ്രളയസമയത്ത് ചെന്നൈയിൽ ഷൂട്ടിങ് തിരക്കുകളിൽ പെട്ടുപോയ ശരത് ലൈവിൽ വന്ന്, പൂർണഗർഭിണിയായ തന്റെ ഭാര്യയെ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. പ്രളയം ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂർ വെൺമണിയിൽ അകപ്പെട്ടുപോയ ശരത്തിന്റെ ഭാര്യ രേഷ്മയെ പിന്നീട് രക്ഷാപ്രവർത്തകരാണ് സുരക്ഷിതമായ സ്ഥലത്തെത്തിച്ചത്.

വില്ലൻ അപ്പാനിയാണെങ്കിൽ, വില്ലന് എന്തിനാ സിക്സ് പാക്കും മസിലും എന്നു മലയാളികളെ കൊണ്ട് ചോദിപ്പിച്ചാണ് മെലിഞ്ഞ ശരീരവും നീട്ടി വളർത്തിയ മുടിയുമായി അങ്കമാലിയെ തോട്ടയെറിഞ്ഞ് വിറപ്പിച്ചു കൊണ്ട് ശരത് മലയാള സിനിമയിലേക്ക് കയറി വന്നത്. മലയാളത്തിനു പുറത്ത് തമിഴിലും തിരക്കേറുകയാണ് ശരത്തിന്. മണിരത്നം ചിത്രം ‘ചെക്ക ചിവന്തവാനം’, വിശാലിന്റെ ‘സണ്ടക്കോഴി 2’ എന്നീ ചിത്രങ്ങളിലെല്ലാം ശരത്തുണ്ട്.

Read more: ഇടിമിന്നല്‍ പോലൊരു പയ്യന്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Angamaly diaries appani sarath wife reshma blessed with a baby boy

Next Story
2021ൽ റിലീസിനൊരുങ്ങുന്ന 10 മലയാള സിനിമകൾmalayalam movies, upcoming malayalam movies, Drishyam 2, mohanlal, Mammootty, Dulquar Salman, Prithviraj, Lijo Jose Pellissery, nivin pauly, Kurup, One, Aadujeevitham, Churuli, Malik, Marakkar, ദൃശ്യം 2, മരക്കാർ, ദ പ്രീസ്റ്റ്, ദി പ്രീസ്റ്റ്, ദ് പ്രീസ്റ്റ്, വൺ, തുറമുഖം, മിന്നൽ മുരളി, ചുരുളി, കുറുപ്പ്, ആടുജീവിതം, മാലിക്, മോഹൻലാൽ, മമ്മൂട്ടി, പ്രിഥ്വിരാജ്, ഫഹദ് ഫാസിൽ, നിവിൻ പോളി, ദുൽഖർ സൽമാൻ, ടൊവീനോ തോമസ്, ടൊവിനോ തോമസ്, ടൊവിനോ, ടൊവീനോ, നിവിൻ, ഫഹദ്, ദുൽഖർ, ലിജോ, ലിജോ ജോസ്, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, ജീത്തു ജോസഫ്, ജിത്തു ജോസഫ്, ബ്ലെസ്സി, ശ്രീനാഥ് രാജേന്ദ്രൻ, മഹേഷ് നാരായണൻ, ബേസിൽ ജോസഫ്, ബോബി സഞ്ജയ്, ബോബി, സഞ്ജയ്, സന്തോഷ് വിശ്വനാഥ്, ബെന്യാമിൻ, പ്രിയദർശൻ, ജോഫിൻ ടി ചാക്കോ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com