‘അങ്കമാലി ഡയറീസി’ലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന നടനാണ് അപ്പാനി ശരത്. തനിക്കും ഭാര്യ രേഷ്മയ്ക്കും രണ്ടാമതൊരു കുഞ്ഞു കൂടി പിറക്കാൻ പോവുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് ശരത് ഇപ്പോൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് ശരത് ഈ സന്തോഷം ആരാധകരുമായി പങ്കിട്ടിരിക്കുന്നത്. ഭാര്യയ്ക്കും മൂത്തമകൾ അവന്തികയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രമാണ് ശരത് പങ്കു വച്ചത്.

അവന്തിക എന്നൊരു മകൾ കൂടി ഇവർക്കുണ്ട്. പ്രളയത്തിനെയും അതിജീവിച്ചായിരുന്നു മൂത്തമകൾ അവന്തികയുടെ ജനനം. പ്രളയസമയത്ത് ചെന്നൈയിൽ ഷൂട്ടിങ് തിരക്കുകളിൽ പെട്ടുപോയ ശരത് ലൈവിൽ വന്ന്, പൂർണഗർഭിണിയായ തന്റെ ഭാര്യയെ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. പ്രളയം ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂർ വെൺമണിയിൽ അകപ്പെട്ടുപോയ ശരത്തിന്റെ ഭാര്യ രേഷ്മയെ പിന്നീട് രക്ഷാപ്രവർത്തകരാണ് സുരക്ഷിതമായ സ്ഥലത്തെത്തിച്ചത്.

വില്ലൻ അപ്പാനിയാണെങ്കിൽ, വില്ലന് എന്തിനാ സിക്സ് പാക്കും മസിലും എന്നു മലയാളികളെ കൊണ്ട് ചോദിപ്പിച്ചാണ് മെലിഞ്ഞ ശരീരവും നീട്ടി വളർത്തിയ മുടിയുമായി അങ്കമാലിയെ തോട്ടയെറിഞ്ഞ് വിറപ്പിച്ചു കൊണ്ട് ശരത് മലയാള സിനിമയിലേക്ക് കയറി വന്നത്. മലയാളത്തിനു പുറത്ത് തമിഴിലും തിരക്കേറുകയാണ് ശരത്തിന്. മണിരത്നം ചിത്രം ‘ചെക്ക ചിവന്തവാനം’, വിശാലിന്റെ ‘സണ്ടക്കോഴി 2’ എന്നീ ചിത്രങ്ങളിലെല്ലാം ശരത്തുണ്ട്.

Read more: ഇടിമിന്നല്‍ പോലൊരു പയ്യന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook