അങ്കമാലി ഡയറീസിലെ ‘അപ്പാനി രവി’ എന്ന വില്ലൻ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ശരത് കുമാർ വിവാഹിതനായി. രേഷ്മയാണ് വധു. ”ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നാണിന്ന്.. കൂട്ടിനായി രേഷ്മയെയും ജീവിതത്തിലേയ്ക്ക് കൂട്ടിയ ദിവസം. എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ പുതിയ ജീവിതത്തിലേയ്ക്ക് കടക്കട്ടെ”- ശരത് കുമാർ തന്റെ ഫെയ്സ്ബുക്ക് പേജിൽ എഴുതി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു അപ്പാനി രവി. അതുവരെയുണ്ടായിരുന്നു വില്ലൻ കഥാപാത്രങ്ങളിൽനിന്നും വ്യത്യസ്ത പുലർത്തുന്നതായിരുന്നു കഥാപാത്രം. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ‘പോക്കിരി സൈമൺ’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണിപ്പോള്‍ ശരത് കുമാർ. ചിത്രത്തില്‍ സണ്ണി വെയ്‌നോടൊപ്പം പ്രധാന വേഷത്തിലാണ് ശരത്തും എത്തുന്നത്.