scorecardresearch

മകനെ റാമ്പിലേക്ക് കൈപിടിച്ച് കയറ്റി അനീഷ് രവി

ഫാഷൻ ലോകത്തേക്ക് ആദ്യമായി ചുവടുവെക്കുന്ന മകൻ അദ്വൈതിനെ റാമ്പിലേക്ക് കൈപിടിച്ച് കയറ്റുന്ന അനീഷിനെയാണ് വീഡിയോയിൽ കാണാനാവുക. അച്ഛന്റെ പാത പിന്തുടർന്ന് മകനും ക്യാമറയ്ക്ക് മുന്നിലേക്ക്....

ഫാഷൻ ലോകത്തേക്ക് ആദ്യമായി ചുവടുവെക്കുന്ന മകൻ അദ്വൈതിനെ റാമ്പിലേക്ക് കൈപിടിച്ച് കയറ്റുന്ന അനീഷിനെയാണ് വീഡിയോയിൽ കാണാനാവുക. അച്ഛന്റെ പാത പിന്തുടർന്ന് മകനും ക്യാമറയ്ക്ക് മുന്നിലേക്ക്....

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aneesh Ravi Son Adwaith Aneesh

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് അനീഷ് രവി വെറുമൊരു നടനല്ല, തങ്ങളുടെ വീട്ടിലെ ഒരംഗത്തെപ്പോലെ പ്രിയപ്പെട്ടവനാണ്. വർഷങ്ങളായി ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന അനീഷിന്റെ മകനൊപ്പമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

Advertisment

Also Read: എന്റെ വെളിച്ചം കെട്ടുപോയി, 2025 എന്നെ തകർത്തു കളഞ്ഞു: അമ്മയുടെ വിയോഗത്തിൽ മാളവിക

ഫാഷൻ ലോകത്തേക്ക് ആദ്യമായി ചുവടുവെക്കുന്ന മകൻ അദ്വൈതിനെ റാമ്പിലേക്ക് കൈപിടിച്ച് കയറ്റുന്ന അനീഷിനെയാണ് വീഡിയോയിൽ കാണാനാവുക. അച്ഛന്റെ പാത പിന്തുടർന്ന് മകനും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. 

Also Read: അന്ന് ശമ്പളം 2000 രൂപ, ഇന്ന് സ്വന്തമായി മാനേജർ, 3 സിനിമകൾ; ഇല്ലായ്മകളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ രേണു സുധിയുടെ ജീവിതം

" എന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ആദ്യമായിട്ടാണ്
ഉണ്ണി (അദ്വൈത് അനീഷ്) ഒരു പൊതു വേദിയിലേയ്ക്ക് വരുന്നത്. ഞാനും സുമിയും നെഞ്ചിടിപ്പോടെ ഇരുന്ന ആ നിമിഷങ്ങൾ. എനിക്ക് ഇതുവരെ നല്കിയ സ്നേഹം എന്റെ മകനും നല്കുമെന്ന പ്രതീക്ഷയോടെ ഏവർക്കും പുതുവത്സര ആശംസകൾ നേരുന്നു," മകന്റെ വീഡിയോ പങ്കിട്ട് അനീഷ് കുറിച്ചു. 

Also Read: റിലേഷൻഷിപ്പ് തകർന്നു, ചതിക്കപ്പെട്ടു, ഒറ്റയ്ക്കായി: നഷ്ടങ്ങളെ കുറിച്ച് മനസ്സുതുറന്ന് വർഷ രമേശ്

ഏകദേശം 20 വർഷത്തിലേറെയായി മലയാളം, തമിഴ് ടെലിവിഷൻ രംഗത്ത് സജീവ സാന്നിധ്യമാണ് അനീഷ് രവി. 'സ്നേഹതീരം' എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അനീഷ്, വളരെ പെട്ടെന്നുതന്നെ മിനിസ്‌ക്രീനിലെ മുൻനിര നായകനായി മാറി. 'സ്ത്രീ', 'മിന്നുകെട്ട്', 'മോഹനം', 'ആലിപ്പഴം' തുടങ്ങി മുപ്പതോളം പരമ്പരകളിൽ അദ്ദേഹം തന്റെ അഭിനയമികവ് തെളിയിച്ചു.

Also Read: 25 വർഷത്തെ ദാമ്പത്യം അവസാനിച്ചു; ഞാനും സിന്ധുവും വേർപിരിഞ്ഞു: വെളിപ്പെടുത്തി മനു വർമ

എങ്കിലും, അനീഷ് രവി എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായത് 'കാര്യം നിസാരം' എന്ന കോമഡി പരമ്പരയായിരുന്നു. കെ.എ. മോഹൻദാസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ സ്വീകരണമുറികളിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി. നർമ്മം കലർന്ന അഭിനയശൈലിയാണ് അനീഷിനെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

ലോക്ക്ഡൗൺ കാലത്ത് പ്രേക്ഷകർക്ക് വലിയ ഒരാശ്വാസമായി മാറിയ പരമ്പരയായിരുന്നു കൗമുദി ടിവിയിലെ 'അളിയൻസ്'. രണ്ട് അളിയന്മാർ തമ്മിലുള്ള രസകരമായ പിണക്കങ്ങളും ഇണക്കങ്ങളും പ്രമേയമായ ഈ പരമ്പരയിൽ അനീഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വലിയ ആരാധകവൃന്ദമാണുള്ളത്. ഗൗരവമേറിയ വേഷങ്ങൾക്കൊപ്പം തന്നെ ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് അനീഷ് ഇതിലൂടെ വീണ്ടും തെളിയിച്ചു. നിരവധി സിനിമകളിലും അനീഷ് അഭിനയിച്ചിട്ടുണ്ട്. 

അഭിനയജീവിതത്തിലെ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും മക്കളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ പങ്കുചേരാനും അനീഷ് എപ്പോഴും സമയം കണ്ടെത്താറുണ്ട്. അദ്വൈയിന്റെ ഈ പുതിയ തുടക്കത്തിന് ആശംസകൾ നേരുകയാണ് ആരാധകർ. 

Also Read: ഇരുന്നു മാത്രമല്ല, നിന്നും ബൈക്ക് ഓടിക്കും; വൈറലായി മഞ്ജുവിന്റെ യാത്ര, വീഡിയോ

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: