ഓരോ കഥാപാത്രങ്ങൾക്കും ഓരോ പെർഫ്യൂം; ആൻഡ്രിയ ജെർമിയ പറയുന്നു

സാധാരണ രീതിയിൽ സിനിമകൾക്കു ശേഷം അതിൽ ഉപയോഗിച്ച പെർഫ്യൂം പിന്നീട് ഞാൻ ഉപയോഗിക്കാറില്ല. എന്നാൽ ‘വടചെന്നൈ’യിൽ ചന്ദ്രയ്ക്ക് വേണ്ടി ഉപയോഗിച്ച പെർഫ്യൂം ഞാൻ വീണ്ടും ഉപയോഗിച്ചു

Andrea Jeremiah, ആൻഡ്രിയ ജെർമിയ, Andrea Jeremiah films, Andrea Jeremiah latest films, Andrea Jeremiah photos, Andrea Jeremiah age, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം,​ Indian express Malayalam

ഓരോ അഭിനേതാവിനെ സംബന്ധിച്ചും ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നതിന് അവരുടേതായ രീതികൾ ഉണ്ടാവാറുണ്ട്. താൻ കഥാപാത്രമായി മാറുന്ന രസകരവും വിചിത്രവുമായ രീതി തുറന്നുപറയുകയാണ് ആൻഡ്രിയ ജെർമിയ. ഓരോ കഥാപാത്രത്തിനും വേണ്ടി താൻ വ്യത്യസ്തമായ പെർഫ്യൂമുകളാണ് ഉപയോഗിക്കുന്നതെന്നും അത് കഥാപാത്രമായി മാറാൻ തന്നെ സഹായിക്കാറുണ്ടെന്നും ആൻഡ്രിയ പറയുന്നു.

“അന്നയും റസൂലും എന്ന ചിത്രം മുതലാണ് ഞാൻ ഇങ്ങനെ ചെയ്യാൻ പറ്റിയത്. ഒരു പരിധിവരെ എനിക്ക് അത് ഗുണം ചെയ്തിരുന്നു. നിക്കോൾ കിഡ്മാന്റെ ആക്റ്റിംഗ് ഗുരു സുഗന്ധം കൊണ്ട് ഒരു കഥാപാത്രത്തെ തിരിച്ചറിയണം എന്ന് അവരോടു പറഞ്ഞതായി ഞാനൊരു പുസ്തകത്തിൽ വായിച്ചിരുന്നു. ഇനി അതൊന്നുമില്ലെങ്കിലും രസകരമല്ലേ, നിങ്ങൾക്ക് പെർഫ്യൂമുകളുടെ മനോഹരമായ ഒരു ശേഖരം ലഭിക്കും,” ആൻഡ്രിയ പറഞ്ഞു.

“‘വടചെന്നൈ’യിലെ ചന്ദ്രയായി മാറുമ്പോൾ ആ കഥാപാത്രത്തിന് ഇണങ്ങിയ ഒരു പെർഫ്യൂം കണ്ടെത്താൻ ആദ്യമൊന്നു ബുദ്ധിമുട്ടി, പിന്നെ ഇണങ്ങിയ ഒന്നു കണ്ടെത്തുകയായിരുന്നു. ഷൂട്ടിംഗിന് ശേഷം ഞാൻ ആ പെർഫ്യൂമിനെ കുറിച്ച് ഗൂഗിൾ ചെയ്തു നോക്കി, ഞെട്ടിക്കുന്ന ഒരു കാര്യമാണ് കണ്ടെത്തിയത്. ‘മധുരകരമായ വിഷം’ എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. അതു തന്നെയാണ് ചന്ദ്ര എന്ന കഥാപാത്രത്തിന് ഏറ്റവുമിണങ്ങിയ വിശേഷണവും. സാധാരണ സിനിമകൾക്കു ശേഷം അതിൽ ഉപയോഗിച്ച പെർഫ്യൂം പിന്നീട് ഞാൻ ഉപയോഗിക്കാറില്ല. എന്നാൽ ചന്ദ്രയുടെ സുഗന്ധം പിന്നെയും ഉപയോഗിച്ചു,” ആൻഡ്രിയ പറഞ്ഞു. ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആൻഡ്രിയ.

Read more: ‘വട ചെന്നൈ’: കഥയ്ക്കു മുൻപുള്ള കഥയുമായി വെട്രിമാരൻ

View this post on Instagram

#theweekendthatwas #BPF2019 @anujamouli @annabel_dso

A post shared by Andrea Jeremiah (@therealandreajeremiah) on

View this post on Instagram

@jenson_16

A post shared by Andrea Jeremiah (@therealandreajeremiah) on

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Andrea jeremiah i use different perfumes for different roles

Next Story
അജിത്തിനെ വീണ്ടും കണ്ടാൽ പറയാൻ ആഗ്രഹിക്കുന്നത്: ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ സഹതാരത്തെക്കുറിച്ച് ഐശ്വര്യ റായ് ബച്ചൻ Aishwarya Rai Bachchan, aishwarya rai, aishwarya rai bachchan, kandukonden kandukonden, thala ajith, maniratnam, ponniyin selvan, ഐശ്വര്യ റായ് ബച്ചൻ, തല അജിത്, പൊന്നിയിൻ സെൽവൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com