സൗന്ദര്യസംരക്ഷണം, കേശസംരക്ഷണം എന്നു തുടങ്ങി അഴക് വർധിപ്പിക്കാൻ സഹായിക്കുന്ന ടിപ്സുകളുടെ ബഹളമാണ് യൂട്യൂബിലും സോഷ്യൽമീഡിയയിലുമെല്ലാം. നിലം തൊടും മുടി സ്വന്തമാക്കാൻ സഹായിക്കുന്ന ഒരു സിമ്പിൾ ടിപ്സ് പരിചയപ്പെടുത്തുകയാണ് നടി ആൻഡ്രിയ ജെർമിയ. എന്നാൽ സംഭവം കാര്യമായി എടുക്കാൻ വരട്ടെ, തമാശ രൂപേണയാണ് ആൻഡ്രിയ ടിപ്സ് പരിചയപ്പെടുത്തുന്നത്. ചക്രാസനം പൊസിഷനിലുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ആൻഡ്രിയയുടെ കുസൃതി.

View this post on Instagram

Goodbye #alleppey nyan tirichuvarum

A post shared by Andrea Jeremiah (@therealandreajeremiah) on

‘അന്നയും റസൂലും’ എന്ന ചിത്രമാണ് മലയാളി പ്രേക്ഷകർക്കിടയിൽ ആൻഡ്രിയയെ സുപരിചിതയാക്കിയത്. തമിഴ് സിനിമയിൽ തിരക്കുള്ള നായികയായിരുന്ന ആൻഡ്രിയ കുറച്ചുകാലം സിനിമയിൽ നിന്നും അകന്നു നിന്നിരുന്നു. കടുത്ത വിഷാദരോഗം കാരണമാണ് താൻ ബ്രേക്ക് എടുത്തതെന്നായിരുന്നു ആൻഡ്രിയയുടെ വെളിപ്പെടുത്തൽ. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോ​ഗത്തിൽ എത്തിച്ചതെന്നും. രോഗത്തെ മറികടക്കാന്‍ ആയുർവേദവും യോഗയുമാണ് തന്നെ സഹായിച്ചതെന്നും ആൻഡ്രിയ തുറന്നു പറഞ്ഞിരുന്നു. വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുക്കങ്ങളിലാണ് ആന്‍ഡ്രിയ ഇപ്പോള്‍.

പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. തമിഴ്, മലയാളം, ഹിന്ദി സിനിമകളിലെല്ലാം തന്റെ സാന്നിധ്യം തെളിയിച്ച ആൻഡ്രിയ ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.

Read more: ഓരോ കഥാപാത്രങ്ങൾക്കും ഓരോ പെർഫ്യൂം; ആൻഡ്രിയ ജെർമിയ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook