ഷൂട്ടിംഗ് ലൊക്കേഷനുകളിൽ നിന്നും സിനിമയ്ക്ക് അപ്പുറത്തേയ്ക്കും നീളുന്ന ചില സൗഹൃദങ്ങളുണ്ട്. അത്തരമൊരു സൗഹൃദം പങ്കിടുന്ന രണ്ടു നായികമാരാണ് ആൻഡ്രിയ ജെർമിയയും ഐശ്വര്യ രാജേഷും. ‘വട ചെന്നൈ’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഏറെ നാളുകൾക്ക് ശേഷം ഇരുവരും ഒത്തുച്ചേർന്നതിന്റെ വിശേഷം പങ്കിടുന്ന ഒരു ഇൻസ്റ്റഗ്രാം ലൈവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.
ഐശ്വര്യയ്ക്കായി കേക്ക് ബേക്ക് ചെയ്യുകയാണ് ആൻഡ്രിയ വീഡിയോയിൽ. ഓറഞ്ച് കേക്ക് ഉണ്ടാക്കുന്ന രീതികളും ആൻഡ്രിയ ലൈവിൽ പരിചയപ്പെടുത്തുന്നുണ്ട്. കേക്കുണ്ടാക്കാൻ ആൻഡ്രിയയെ സഹായിച്ച് ഐശ്വര്യയും ഒപ്പം തന്നെയുണ്ട്.
‘വട ചെന്നൈ’ ലൊക്കേഷനിലെ വിശേഷങ്ങളും അനുഭവങ്ങളുമെല്ലാം ഇരുവരും ആരാധകർക്കായി പങ്കുവച്ചു. ആരാധകരുടെ അഭ്യർത്ഥന മാനിച്ച് ഇരുവരും ഒന്നിച്ച് പാട്ടുകളും പാടി.
Read more: കാഞ്ചീവരം സാരിയിൽ തിളങ്ങി ആൻഡ്രിയ; ചിത്രങ്ങൾ