Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്

വെള്ളിത്തിരയില്‍ അധ്യാപികയായി ആന്ധ്ര ഉപമുഖ്യമന്ത്രി

‘അമൃത ഭൂമി’ എന്ന തെലുങ്ക് ചിത്രത്തിൽ അധ്യാപികയുടെ വേഷത്തിലാണ്, ആന്ധ്ര ആദിവാസിക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന പുഷ്പശ്രീവാണി എത്തുന്നത്

Pushpa Sreevani, ie malayalam

സിനിമയും രാഷ്ട്രീയവും തമ്മില്‍ ഏറെ ബന്ധമുണ്ട് ദക്ഷിണേന്ത്യയില്‍. എം.ജി.ആര്‍, ജയലളിത, എന്‍.ടി.ആര്‍…സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലെത്തി മുഖ്യമന്ത്രിയായി തിളങ്ങിയവര്‍. എന്നാല്‍ രാഷ്ട്രീയത്തില്‍നിന്നു സിനിമയിലെത്തി ശ്രദ്ധാകേന്ദ്രമാകുകയാണ് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിമാരില്‍ ഒരാളായ പി.പുഷ്പശ്രീവാണി.

‘അമൃത ഭൂമി’ എന്ന തെലുങ്ക് ചിത്രത്തിൽ അധ്യാപികയുടെ വേഷത്തിലാണ്, ആന്ധ്ര ആദിവാസിക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന പുഷ്പശ്രീവാണി എത്തുന്നത്. പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന കൃഷിരീതിയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നതാണു ചിത്രമെന്നു പുഷ്പശ്രീവാണി പറഞ്ഞു.

വിഴിയനഗരം ജില്ലയിലെ ഗൊരാദ ഗ്രാമത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. പുഷ്പശ്രീവാണിക്കൊപ്പം വിഴിയനഗരം കലക്ടര്‍ എം. ഹരിജവഹര്‍ലാലും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഇതേ ജില്ലയില്‍നിന്നാണു പുഷ്പശ്രീവാണി ആന്ധ്ര നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

ആദിവാസിക്ഷേമ സ്‌കൂളിലെ കുട്ടികളുമായി പുഷ്പശ്രീവാണി സംവദിക്കുന്ന രംഗമാണു ചിത്രീകരിച്ചത്. സമീപത്തെ കൃഷിയിടങ്ങളിലേക്ക് അവര്‍ പോകുന്നതും ചിത്രീകരിച്ചു. എ.ബി.ആനന്ദാണു ചിത്രത്തിന്റെ സംവിധായകന്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Andhra deputy chief minister turns actor for telugu film

Next Story
എന്റെ ലോകം: മക്കളുടെ ചിത്രം പങ്കു വച്ച് സമീറ റെഡ്ഡിSameera Reddy, സമീറാ റെഡ്ഡി, Sameera Reddy husband, sameera reddy age, under water photoshoot, Baby Shower, ബേബി ഷവർ, Sameera Reddy, സമീറ റെഡ്ഡി, Pregnant, ഗർഭിണി, trolls, ട്രോളുകൾ, social media, സോഷ്യൽ മീഡിയ, sameera reddy instagram
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express