scorecardresearch

ഞാൻ എന്തു ചെയ്യുന്നു എന്നോർത്ത് ആശങ്ക വേണ്ട; സൈബർ 'ആങ്ങളമാരോട്' അനശ്വര

അനശ്വരയുടെ മറുപടിയ്ക്ക് കൈയടിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്

അനശ്വരയുടെ മറുപടിയ്ക്ക് കൈയടിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്

author-image
Entertainment Desk
New Update
Anaswara Rajan, അനശ്വര രാജൻ, Cyber attack, Instagram photo, thanneermathan dinangal, iemalayalam, ഐഇ മലയാളം

വസ്ത്രധാരണത്തിന്റെ പേരിൽ താൻ നേരിട്ട സൈബർ ആക്രമണത്തിന് മറുപടിയുമായി നടി അനശ്വര രാജൻ. താൻ എന്തു ചെയ്യുന്നു എന്നോർത്ത് ആരും ആശങ്കപ്പെടേണ്ടതില്ലെന്ന്, അതേ വേഷം അണിഞ്ഞുകൊണ്ടുള്ള​ ചിത്രം പോസ്റ്റ് ചെയ്ത് അനശ്വര കുറിച്ചു.

Advertisment

"ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട. ഞാൻ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോർത്ത് ആശങ്കപ്പെടൂ," അനശ്വര കുറിച്ചു.

Read More: 'സംസ്കാരത്തിന് ചേരാത്ത വേഷം'; അനശ്വര രാജനെതിരെ സൈബർ ആക്രമണം

ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളായിരുന്നു പലരേയും പ്രകോപിപ്പിച്ചത്. കഴിഞ്ഞദിവസമായിരുന്നു അനശ്വര തന്റെ 18ാം ജന്മദിനം ആഘോഷിച്ചത്. ‘പതിനെട്ട് വയസാകാൻ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ’ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു സൈബർ ആക്രമണം.

Advertisment
View this post on Instagram

X O X O @ranjitbhaskr Bow from @littlefairy_bows

A post shared by ANUTTY (@anaswara.rajan) on

അതേസമയം അനശ്വരയെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. ആ പെൺകുട്ടി അവർക്കിഷ്ടമുള്ളതിട്ടാൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം എന്നു നിരവധി പേർ ചോദിക്കുന്നുണ്ട്.

’18 വയസ് അല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ’ ‘ഇത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല’, ‘അടുത്തത് എന്ത് വസ്ത്രമാണ്..’ ഇങ്ങനെ പോകുന്ന കമന്റുകള്‍. നാടന്‍ വേഷങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ മോഡേണ്‍ ലുക്കാണ് സോഷ്യൽ മീഡിയ ആങ്ങളമാരെ ചൊടിപ്പിച്ചത്.

View this post on Instagram

@varun_aduthila_photography

A post shared by ANUTTY (@anaswara.rajan) on

നേരത്തേ ദാവണിയിലും പട്ടുപാവാടയിലുമുളള അനശ്വരയുടെ ഫോട്ടോഷൂട്ടിന് സോഷ്യൽ മീഡിയയിൽ വലിയ കൈയടിയായിരുന്നു. നടിമാരായ സാനിയ ഇയ്യപ്പൻ, മീര നന്ദൻ, ദുർ​ഗ കൃഷ്ണ, എസ്തർ എന്നിവർക്കും സമാന രീതിയിൽ വേഷത്തിന്റെ പേരിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

Cyber Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: