‘തണ്ണീർമത്തൻ ദിനങ്ങൾ’ സിനിമയിലെ മികവാർന്ന അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനശ്വര രാജൻ. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ‘ഉദാഹരണം സുജാത’യിൽ മഞ്ജു വാര്യരുടെ മകളായി അനശ്വര അഭിനയിക്കുന്നത്. ’എവിടെ’, ‘തണ്ണീർമത്തൻ ദിനങ്ങൾ’,‘ആദ്യരാത്രി, സൂപ്പർ ശരണ്യ, മൈക്ക് എന്നീ ചിത്രങ്ങളിലും അനശ്വര ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
നിഖിൽ മുരളിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘പ്രണയവിലാസം’ ആണ് അനശ്വരയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അർജുൻ അശോകൻ, മമിത ബൈജു, മിയ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.
സോഷ്യൽ മീഡിയയിൽ സജീവമായ അനശ്വര ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ചുവപ്പ് നിറത്തിലുള്ള സാരി അണിഞ്ഞുള്ള ചിത്രമാണ് താരം ഇപ്പോൾ ഷെയർ ചെയ്തത്. സാരിയിൽ അത്രയങ്ങ് പ്രത്യക്ഷപ്പെടാറില്ല അനശ്വര. അതുകൊണ്ട് തന്നെ ആരാധകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. അതിസുന്ദരി എന്നാണ് ചിത്രത്തിനു താഴെയുള്ള ആരാധക കമന്റുകൾ. അയിഷ മൊയ്തു ആണ് ചിത്രങ്ങൾ പകർത്തിയത്.
പ്രണയവിലാസത്തിനു പുറമെ അനശ്വരയുടെ ‘തഗ്സ്’ എന്ന ചിത്രവും ഫെബ്രുവരിയിൽ റിലീസിനെത്തി. ബ്രിന്ദ ആണ് ചിത്രത്തിന്റെ സംവിധാനം.