‘തണ്ണീർമത്തൻ ദിനങ്ങൾ’ സിനിമയിലെ മികവാർന്ന അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനശ്വര രാജൻ. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ‘ഉദാഹരണം സുജാത’യിൽ മഞ്ജു വാര്യരുടെ മകളായി അനശ്വര അഭിനയിക്കുന്നത്. ’എവിടെ’, ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യിലും അനശ്വര അഭിനയിച്ചിരുന്നു.
ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മാതാവായ മലയാള സിനിമ ‘മൈക്ക്’ ആണ് അനശ്വരയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. പുതുമുഖ താരം രഞ്ജിത്ത് സജീവായിരുന്നു നായകൻ.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുത്ത അനശ്വരയുടെ ചിത്രങ്ങൾ വൈറലായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ അനശ്വര ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഹോട്ട് ലുക്കിലെത്തിയ അനശ്വരയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിനൊപ്പം വീഡിയോയും അനശ്വര ഷെയർ ചെയ്തിട്ടുണ്ട്.
മറാത്തി സ്റ്റൈലിൽ വസ്ത്രമണിഞ്ഞ് വ്യത്യസ്ത ലുക്കിലാണ് അനശ്വര. വീഡിയോയിൽ അനശ്വര മുറുക്കുന്നതും കാണാം. താരങ്ങളായ ഐശ്വര്യ ലക്ഷ്മി, സാനിയ, മമിത ബൈജു, അനിഖ എന്നിവർ ചിത്രങ്ങൾക്കു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
ഹിന്ദി ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവച്ചിരിക്കുകയാണ് അനശ്വര. ബാംഗ്ലൂർ ഡെയ്സിന്റെ ഹിന്ദി പതിപ്പായ ‘യാരിയാൻ 2’ ആണ് അനശ്വരയുടെ പുതിയ ചിത്രം. നടി പ്രിയ വാര്യരും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ടി സീരിസ് നിർമിക്കുന്ന ചിത്രം 2023 മെയ് 12 ന് തിയേറ്ററുകളിലെത്തും. രാധിക റാവൂ, വിനയ് സപ്രു എന്നിവർ ചേർന്നാണ് സംവിധാനം.