scorecardresearch
Latest News

Mike OTT:അനശ്വരയുടെ മൈക്ക് ഒടിടിയില്‍

Mike OTT:നടൻ ജോൺ എബ്രഹാമിന്റെ ജെ എ എന്റർടെയ്‍‍ന്‍‍മെന്‍റ് ആദ്യമായി നിർമ്മിച്ച മലയാള ചിത്രം ‘മൈക്ക്’ ഒടിടിയിലെത്തി.

Mike OTT:അനശ്വരയുടെ മൈക്ക് ഒടിടിയില്‍

Mike OTT:നടൻ ജോൺ എബ്രഹാമിന്റെ ജെ എ എന്റർടെയ്‍‍ന്‍‍മെന്‍റ് ആദ്യമായി നിർമ്മിച്ച മലയാള ചിത്രം ‘മൈക്ക്’ ഒടിടിയിലെത്തി. അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മനോരമ മാക്‌സില്‍ ഒക്ടോബര്‍ 21 മുതലാണ് സ്ട്രീം ചെയ്യുക. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആഷിക്ക് അക്ബര്‍ അലിയാണ്. രഞ്ജിത്ത് സജീവ്, രോഹിണി, ഡയാന ഹമീദ്, സിനി എബ്രഹാം, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

ആൺകുട്ടിയായി മാറാൻ ആഗ്രഹിക്കുന്ന സാറ എന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഒരു മലയോരഗ്രാമത്തിൽ നിന്നുള്ള സാറ വേഷത്തിലും നടപ്പിലുമെല്ലാം ഒരു ആൺകുട്ടിയുടെ രൂപഭാവങ്ങളാണ് അനുകരിക്കുന്നത്. സാറയുടെ കൂട്ടുകാരും ആൺകുട്ടികൾ തന്നെ. ദിവസം കഴിയുന്തോറും ഒരു ആൺകുട്ടിയാവണമെന്ന സാറയുടെ ആഗ്രഹം ശക്തമായി വരുന്നു. അതിനു പിന്നിൽ അവൾക്ക് അവളുടേതായ ചില സാമൂഹിക കാരണങ്ങൾ കൂടിയുണ്ട്.

ആഗസ്റ്റ് 19 നു റിലീസിനെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ഹിഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anaswara rajan movie mike ott release