‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ സിനിമയിലെ മികവാര്‍ന്ന അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനശ്വര രാജന്. വാങ്ക്, ആദ്യരാത്രി, സൂപ്പര്‍ ശരണ്യ, അവിയല്‍ എന്നിവയാണ് അനശ്വരയുടെ അടുത്തിറങ്ങിയ സിനിമകള്‍. സോഷ്യല്‍ മീഡിയയിലും വളരെ ആക്റ്റീവാണ് അനശ്വര.
ഹിമാചല്‍ പ്രദേശിലേക്ക് അനശ്വര നടത്തിയ യാത്രയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയർ ചെയ്തിരിക്കുന്നത്.
ബൊഹീമിയന്‍ സ്റ്റൈലിലെ വസ്ത്രമാണ് അനശ്വര ഹിമാചല്‍ യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.’ യാത്രകള്‍, ഞാന്‍ വീര തൃപാതിയുടെ ജീവിതം ജീവിക്കുകയാണിപ്പോള്‍’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ബോളിവുഡ് ചിത്രമായ ‘ ഹൈവെ’ യില്‍ ആലിയ ഭട്ട് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് വീര തൃപാതി എന്നത്. ‘ആലിയയെ പോലെ തന്നെ സുന്ദരിയായിരിക്കുന്നു,’ എന്ന അഭിപ്രായങ്ങള്‍ കമന്റ് ബോക്സില്‍ കാണാം.
ഫൊട്ടൊഷൂട്ട് ചിത്രങ്ങള്‍ സ്ഥിരമായി പങ്കുവെയ്ക്കാറുളള അനശ്വര സൈബര്‍ ആക്രമണങ്ങളും നേരിട്ടിട്ടുണ്ട്. റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അന്ന ബെന്‍ തുടങ്ങിയ താരങ്ങള്‍ അന്ന് അനശ്വരയ്ക്ക് പിന്തുണ നല്‍കിയിരുന്നു.
വിഷ്ണു പ്രസാദ് സംവിധാനം ചെയ്യുന്ന ‘ മൈക്ക്’ ആണ് അനശ്വരയുടെ പുതിയ ചിത്രം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലര് ഏറെ പ്രതീക്ഷ നല്കുന്ന ഒന്നാണ്.