Latest News

തലയുയർത്തി, ചിറകുകൾ വിടർത്തി പറക്കാം; സ്റ്റൈലിഷ് ചിത്രങ്ങളുമായി അനശ്വര രാജൻ

കണ്ടൽക്കാടുകളുടെയും കായലിന്റെയും പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്

Anaswara Rajan, Anaswara Rajan photos, Anaswara Rajan films, അനശ്വര രാജൻ, Thanneermathan dinangal anaswara

‘തണ്ണീർമത്തൻ ദിനങ്ങളി’ലെ ജാതിക്കാത്തോട്ടം എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് അനശ്വര രാജൻ. പതിനേഴാം വയസ്സിലെ ആദ്യപ്രണയത്തിന്റെ കൗതുകവും നാണവും കള്ളച്ചിരിയുമൊക്കെയായി പ്രേക്ഷകരിലേക്കും പകർന്ന നടി.

ഇപ്പോഴിതാ, കണ്ടൽക്കാടുകളുടെയും കായലിന്റെയും പശ്ചാത്തലത്തിലുള്ള മനോഹരമായ ഏതാനും ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് അനശ്വര. ഇളം പച്ച നിറത്തിലുള്ള ഗൗണിൽ അതിസുന്ദരിയായ അനശ്വരയെ ആണ് ചിത്രങ്ങളിൽ കാണാൻ കഴിയുക. പയ്യന്നൂരിലെ കാവായി കോക്കനട്ട് ഐലന്റാണ് ഫോട്ടോഷൂട്ടിന് ലൊക്കേഷൻ ആയിരിക്കുന്നത്.

Read more: ദയവായി അനുവാദം ചോദിക്കാതെ വീട്ടിൽ വരരുത്; ആരാധകരോട് അഭ്യർത്ഥനയുമായി അനശ്വര രാജൻ

അടുത്തിടെ അനശ്വര പങ്കുവച്ച ഒരു ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ പലരേയും പ്രകോപിപ്പിക്കുകയും അനശ്വരയ്ക്ക് സൈബർ ആക്രമണം നേരിടേണ്ടി വരികയും ചെയ്തിരുന്നു. വസ്ത്രങ്ങളുടെ ഇറക്കക്കുറവിനെ പരിഹസിച്ച സൈബർ ആങ്ങളമാർക്ക് തക്കതായ മറുപടി തന്നെയാണ് അനശ്വര നൽകിയത്.

Read more: ഞാൻ എന്തു ചെയ്യുന്നു എന്നോർത്ത് ആശങ്ക വേണ്ട; സൈബർ ‘ആങ്ങളമാരോട്’ അനശ്വര

കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. എട്ടിൽ പഠിക്കുമ്പോഴാണ് ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി അഭിനയിക്കുന്നത്.’ഉദാഹരണം സുജാത’, ’എവിടെ’, ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യിൽ നായികയായും അനശ്വര അഭിനയിച്ചിരുന്നു.

Read more: ജാതിക്കാ തോട്ടത്തിലെ സുന്ദരനും സുന്ദരിയും: ‘തണ്ണീർമത്തൻ ദിനങ്ങൾ’ വിശേഷങ്ങളുമായി മാത്യുവും അനശ്വരയും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anaswara rajan green gown photoshoot photos

Next Story
നിന്നെ പോലൊരു അനിയത്തി എത്ര വലിയ ഭാഗ്യമാണെന്നോ; പ്രിയപ്പെട്ടവൾക്ക് ആശംസകളുമായി പേളിPearle Maaney, Pearle Maaney photos, Pearle Maaney Fashion photos, പേളി മാണി, Pearle Maaney sister, Rachel Maaney, റേച്ചൽ മാണി
The moderation of comments is automated and not cleared manually by malayalam.indianexpress.com