/indian-express-malayalam/media/media_files/2025/12/21/anaswara-rajan-nagarjuna-bigg-boss-telugu-9-finale-winner-live-updates-2025-12-21-20-16-48.jpg)
Bigg Boss Telugu 9 Finale Winner LIVE Updates: നാല് മാസത്തോളം നീണ്ടുനിന്ന നാടകീയ മുഹൂർത്തങ്ങളും വികാരഭരിത നിമിഷങ്ങളും കടുത്ത മത്സരവും നിറഞ്ഞ യാത്രയ്ക്ക് വിരാമമിട്ട്, ബിഗ് ബോസ് തെലുങ്ക് സീസൺ 9-ന്റെ ഗ്രാൻഡ് ഫിനാലെ സംപ്രേക്ഷണം നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ആഴ്ചകളോളം നടന്ന എലിമിനേഷനുകളെ അതിജീവിച്ച് അവസാന ഘട്ടത്തിലെത്തിയ ടോപ്പ് ഫൈവ് മത്സരാർത്ഥികൾ— കല്യാൻ പഡാല, പവൻ, സഞ്ജന ഗൽറാണി, തനുജ പുട്ടസ്വാമി, ഇമ്മാനുവൽ—എന്നിവരിലേക്കാണ് എല്ലാവരുടെയും കണ്ണുകൾ.
Also Read: കരയുന്ന ആൺകുട്ടികൾ; വിനീതിന്റെയും ധ്യാനിന്റെയും കണ്ണീർ ഒരു ഓർമ്മപ്പെടുത്തലാണ്!
അതേസമയം, മലയാളികൾക്കും തെലുങ്ക് ബിഗ് ബോസ് വേദിയിൽ നിന്നും ഒരു കൗതുക വാർത്ത വരുന്നുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട യുവതാരം അനശ്വര രാജനും ബിഗ് ബോസ് തെലുങ്ക് സീസൺ 9-ന്റെ ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായിരിക്കുകയാണ്. നാഗാർജുന അവതാരകനായ ഷോയിലാണ് അനശ്വര രാജൻ അതിഥിയായി എത്തിയത്.
അനശ്വരയ്ക്ക് ഒപ്പം നടൻ റോഷൻ മെക്കയുമുണ്ട്. അനശ്വരയും റോഷനും അഭിനയിക്കുന്ന ചാമ്പ്യൻ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് ഇരുവരും എത്തിയത്. അനശ്വരയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ചാമ്പ്യൻ. ദേശീയ അവാർഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് ചിത്രത്തിന്റെ സംവിധായകൻ. കഥ - തിരക്കഥ - സംഭാഷണം എന്നിവ ഒരുക്കിയതും പ്രദീപ് തന്നെ. സ്പോട്സ് ആക്ഷൻ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയേറ്ററുകളിലെത്തും.
മിക്കി ജെ മേയർ ആണ് ​സം​ഗീതം നൽകിയിരിക്കുന്നത്. വരികൾ എഴുതിയത് ചന്ദ്രബോസ് ആണ്. ആതാ സന്ദീപ് ആണ് ഡാൻഡ് കൊറിയോ​ഗ്രാഫർ. സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
Also Read: അന്ന് ശമ്പളം 2000 രൂപ, ഇന്ന് സ്വന്തമായി മാനേജർ, 3 സിനിമകൾ; ഇല്ലായ്മകളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ രേണു സുധിയുടെ ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us