/indian-express-malayalam/media/media_files/2026/02/04/anaswara-latest-photo-fi-2026-02-04-14-14-56.jpg)
അനശ്വര രാജനും കുടുംബവും രജനീകാന്തിനൊപ്പം | ഫൊട്ടോ: ഇൻസ്റ്റഗ്രാം
സിനിമയിലെ വെള്ളി വെളിച്ചത്തിനപ്പുറം ഓരോ താരത്തിനും തങ്ങളുടെ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ ഏറെ പ്രിയപ്പെട്ടതാണ്. അത്തരത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും ഹൃദയസ്പർശിയുമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അനശ്വര രാജൻ. തന്റെ അച്ഛന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരം രജനീകാന്തിനെ നേരിൽ കണ്ടുമുട്ടിയ നിമിഷത്തെക്കുറിച്ചാണ് അനശ്വര സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Also Read: ആ പഴയ 'രംഭ ഹോ' സുന്ദരി വീണ്ടും; 70-ാം വയസ്സിലെ ചടുലനൃത്തം കണ്ട് ഞെട്ടി ആരാധകർ
അനശ്വര രാജൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ 'വിത്ത് ലവ്'ന്റെ പ്രീമിയർ പ്രദർശനത്തിനിടെയാണ് ഈ അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നത്. ചടങ്ങിൽ വിശിഷ്ട അതിഥിയായെത്തിയ സൂപ്പർസ്റ്റാർ രജനീകാന്തിനെ കണ്ടപ്പോൾ അനശ്വരയുടെ അച്ഛനുണ്ടായ സന്തോഷം വാക്കുകൾക്ക് അതീതമായിരുന്നുവെന്ന് നടി പറയുന്നു.
"വെള്ളിത്തിരയിൽ അച്ഛന്റെ പ്രിയപ്പെട്ട നായകൻ... ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആ നിമിഷം. 'വിത്ത് ലവ്'-ന്റെ പ്രീമിയറിനിടെ തലൈവറെ കണ്ടപ്പോൾ അച്ഛന്റെ മുഖം ഒരു കൊച്ചു കുട്ടിയുടേതെന്നപോലെ സന്തോഷം കൊണ്ട് വിടരുന്നത് കാണുന്നത്, സിനിമ ഒരു വട്ടം പൂർത്തിയായതുപോലെ എനിക്ക് അനുഭവപ്പെടുന്നു." എന്നാണ് അനശ്വര സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന ചിത്രമാണ് 'വിത്ത് ലവ്.' എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നസറത്ത് പാസിലിയനും, മഗേഷ് രാജ് പാസിലിയനും ചേർന്നാണ് സൗന്ദര്യ രജനീകാന്തിനൊപ്പം ഈ ചിത്രം നിർമ്മിക്കുന്നത്. അബിഷൻ ജീവിന്താണ് മറ്റൊരു കേന്ദ്ര കഥാപാത്രം. ഫെബ്രുവരി 6ന് ചിത്രം ആഗോള റിലീസിനെത്തുകയാണ്.
ഒരു ഫീൽ ഗുഡ് റൊമാൻ്റിക് എൻ്റർടെയ്‌നർ ആയി ഒരുക്കിയ ചിത്രത്തിലെ ' അയ്യോ കാതലേ' എന്ന ഗാനം അടുത്തിടെ പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ നേരത്തെ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പുതിയ കാലഘട്ടത്തിലെ യുവത്വത്തിന്റെ ജീവിതമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അത് കൃത്യമായി പ്രതിഫലിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ടീസറിന് യുവ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകരണമാണ് ലഭിച്ചത്.
Also Read: സിനിമയല്ല, ഇത് കീർത്തിയുടെ ലോകം; കൊച്ചിയിലെ സ്വപ്ന ഭവനത്തിലെ വിശേഷങ്ങൾ പങ്കുവച്ച് നടി
ഹരിഷ് കുമാർ, കാവ്യാ അനിൽ, സച്ചിൻ നാച്ചിയപ്പൻ, തേനി മുരുഗൻ, ശരവണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
ചിത്രത്തിന്റെ ഛായാഗ്രഹണം- ശ്രേയസ് കൃഷ്‍ണ, സംഗീതം- ഷോൺ റോൾഡൻ, എഡിറ്റിംഗ്- സുരേഷ് കുമാർ, കലാസംവിധാനം- രാജ്കമൽ, കോസ്റ്റ്യൂം ഡിസൈൻ- പ്രിയ രവി, അസോസിയേറ്റ് പ്രൊഡ്യൂസർ- വിജയ് എം. പി., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എ. ബാലമുരുകൻ, ഗാനരചന- മോഹൻ രാജൻ, സൌണ്ട് മിക്സിംഗ്- സുരൻ ജി, സൗണ്ട് ഡിസൈൻ- സുരൻ ജി- എസ്. അളഗിയകൂത്തൻ, ഡിഐ- മാങ്കോ പോസ്റ്റ്, കളറിസ്റ്റ്- സുരേഷ് രവി, സി. ജി- രാജൻ, ഡബ്ബിംഗ് സ്റ്റുഡിയോ- സൌണ്ട്സ് റൈറ്റ് സ്റ്റുഡിയോ, ഡബ്ബിംഗ് എഞ്ചിനീയർ- ഹരിഹരൻ അരുൾമുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഡി പ്രശാന്ത്, പ്രൊഡക്ഷൻ മാനേജർ- ആർജെ സുരേഷ് കുമാർ, പബ്ലിസിറ്റി ഡിസൈനർ- ശരത് ജെ സാമുവൽ, ടൈറ്റിൽ ഡിസൈൻ- യദു മുരുകൻ, പബ്ലിസിറ്റി സ്റ്റിൽസ്- ജോസ് ക്രിസ്റ്റോ, സ്റ്റിൽസ്- മണിയൻ, സഹസംവിധായകൻ- ദിനേശ് ഇളങ്കോ, സംവിധാന ടീം- നിതിൻ ജോസഫ്, ഹരിഹര തമിഴ്സെൽവൻ, ബാനു പ്രകാശ്, നവീൻ എൻ. കെ., ഹരി പ്രസാദ്, തങ്കവേൽ, പിആർഒ- ശബരി.
Read More: 8 വർഷത്തിന് ശേഷം തമിഴിലേക്ക്; ധനുഷ്–രാജ്കുമാർ പെരിയസാമി ചിത്രത്തിൽ മമ്മൂട്ടിയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us