‘തണ്ണീർമത്തൻ ദിനങ്ങളി’ലെ ജാതിക്കാത്തോട്ടം എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് അനശ്വര രാജൻ. പതിനേഴാം വയസ്സിലെ ആദ്യപ്രണയത്തിന്റെ കൗതുകവും നാണവും കള്ളച്ചിരിയുമൊക്കെയായി പ്രേക്ഷകരിലേക്കും പകർന്ന നടി. സോഷ്യൽ മീഡിയയിലും ഏറെ ആക്ടീവായ അനശ്വര ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, കടൽത്തീരത്തു വച്ചു നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് അനശ്വര.

 

View this post on Instagram

 

A post shared by SHE (@anaswara.rajan)

 

View this post on Instagram

 

A post shared by SHE (@anaswara.rajan)

Read more: ദയവായി അനുവാദം ചോദിക്കാതെ വീട്ടിൽ വരരുത്; ആരാധകരോട് അഭ്യർത്ഥനയുമായി അനശ്വര രാജൻ

പുതിയ ചിത്രം ‘സൂപ്പർ ശരണ്യ’യുടെ ചിത്രീകരണത്തിലാണ് അനശ്വര ഇപ്പോൾ. ‘തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം സംവിധായകൻ ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനശ്വരയും അർജുൻ അശോകുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

Super Sharanya
.
Started Rolling…!!
.
#Location #ShootStarts #Pooja #Rolling #MalayalamCinema #GirishAD

Posted by Anaswara Rajan on Wednesday, February 10, 2021

സൂപ്പർ ശരണ്യ…
പൂജ…

#SuperSharanya #Pooja #Shootstarts #GirishAD

Posted by Anaswara Rajan on Wednesday, February 10, 2021

കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ‘ഉദാഹരണം സുജാത’യിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിക്കുന്നത്. ’ഉദാഹരണം സുജാത’, ’എവിടെ’, ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘ആദ്യരാത്രി’ എന്നിവയാണ് ഇതുവരെ റിലീസിനെത്തിയ അനശ്വരയുടെ ചിത്രങ്ങൾ.

Read more: ഞാൻ എന്തു ചെയ്യുന്നു എന്നോർത്ത് ആശങ്ക വേണ്ട; സൈബർ ‘ആങ്ങളമാരോട്’ അനശ്വര

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook