scorecardresearch
Latest News

കുട്ടികൾക്കൊപ്പം സെൽഫിയെടുത്തും ഓട്ടോഗ്രാഫ് നൽകിയും അനശ്വര

പഠിച്ച സ്ക്കൂളിൽ വർഷങ്ങൾക്കു ശേഷം തിരികെയെത്തിയ സന്തോഷം പങ്കുവച്ച് അനശ്വര

Anaswara, Anaswara Rajan, Anaswara latest
Anaswara Rajan/ Instagram Story

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അനശ്വര ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. പിന്നീടങ്ങോട് സ്ക്കൂൾ, കോളേജ് കഥാപാത്രങ്ങളാണ് അനശ്വരയെ അധികവും തേടിയെത്തിയത്. വർഷങ്ങൾക്കു ശേഷം താൻ പഠിച്ച സ്ക്കൂളിലേക്ക് തിരികെയെത്തിയതാണ് അനശ്വര. കുട്ടികൾക്കൊപ്പം സെഫിയെടുക്കുകയും ഓട്ടോഗ്രാഫ് നൽകുകയും ചെയ്യുന്ന ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

തന്റെ യങ്ങ് സെൽഫിനോട് ഇപ്പോൾ എന്താണ് പറയാനുള്ളതെന്നും അനശ്വര ചിത്രത്തോടൊപ്പം കുറിച്ചു. “അവൾ ഇപ്പോൾ എന്നെ കുറിച്ച് ആലോചിച്ച് ഒരുപാട് സന്തോഷിക്കുന്നുണ്ടാകും. അവൾ ഒരിക്കലും സാധ്യമാകുമെന്ന് വിചാരിക്കാത്ത പല കാര്യങ്ങളും ഞാനിന്ന് നേടിയെടുത്തു” അനശ്വര കുറിച്ചു. അതിനൊപ്പം തന്റെ ആത്മാർത്ഥ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു.

‘തണ്ണീർമത്തൻ ദിനങ്ങൾ’ സിനിമയിലെ മികവാർന്ന അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനശ്വര രാജൻ. എവിടെ, ,ആദ്യരാത്രി, സൂപ്പർ ശരണ്യ, മൈക്ക് എന്നീ ചിത്രങ്ങളിലും അനശ്വര ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

നിഖിൽ മുരളിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘പ്രണയവിലാസം’ ആണ് അനശ്വരയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അർജുൻ അശോകൻ, മമിത ബൈജു, മിയ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.

പ്രണയവിലാസത്തിനു പുറമെ അനശ്വരയുടെ ‘തഗ്സ്’ എന്ന ചിത്രവും ഫെബ്രുവരിയിൽ റിലീസിനെത്തി. ബ്രിന്ദ ആണ് ചിത്രത്തിന്റെ സംവിധാനം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anaswara rajan back to her school shares loving memories