Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

വാപ്പ വേറെ കല്യാണം കഴിച്ചെന്നു വച്ച് ഉമ്മ തകർന്നിട്ടില്ല, തകരുകയുമില്ല: അനാർക്കലി പറയുന്നു

വാപ്പയുടെ വിവാഹ വാർത്ത അറിഞ്ഞതുമുതൽ തന്നെയും ഉമ്മയേയും തേടിയെത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരമേകുകയാണ് അനാർക്കലി

Anarkkali marikar, Anarkkali marikkar father niyas marikkar wedding photos, anarkkali video

കഴിഞ്ഞ ദിവസമായിരുന്നു നടി അനാർക്കലി മരിക്കാറുടെ പിതാവ് നിയാസ് മരക്കറിന്റെ നിക്കാഹ്. വാപ്പയുടെ വിവാഹത്തിൽ അനാർക്കലിയും സഹോദരി ലക്ഷ്മിയും പങ്കെടുക്കുകയും സോഷ്യൽ മീഡിയയിലൂടെ അനാർക്കലി വാപ്പയ്ക്കും കൊച്ചുമ്മയ്ക്കും ആശംസകൾ നേരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, വാപ്പയുടെ വിവാഹ വാർത്ത അറിഞ്ഞതുമുതൽ തന്നെയും ഉമ്മയേയും തേടിയെത്തുന്ന ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ഉത്തരം നൽകുകയാണ് അനാർക്കലി.

“ഇന്നലെ ഞാൻ എന്റെ ഉപ്പയുടെ വിവാഹത്തെക്കുറിച്ച് ഒരു സ്റ്റോറി ഇട്ടിരുന്നു. ആ സ്റ്റോറി പോസ്റ്റ് ചെയ്തതിന് ശേഷം കുറേ കാര്യങ്ങൾ സംഭവിച്ചു, കുറേ വാർത്തയൊക്കെ വന്നു. എനിക്കത് വളരെ നോർമൽ ആയിട്ടുള്ള ഒരു കാര്യമാണ്. എനിക്ക് ഇത്തരം കാര്യങ്ങൾ നോർമലൈസ് ചെയ്യാൻ പറ്റുന്നതിൽ ഞാൻ സന്തോഷിക്കുന്നു.. എനിക്കും കുറേ മെസേജുകൾ ഒക്കെ വന്നു, ഇതിനു മുൻപ് എന്റെ പാരന്റ്സ് തമ്മിൽ എന്താണ് സംഭവിച്ചത് എന്നൊന്നും ഞാൻ അഡ്രസ് ചെയ്തിട്ടില്ല.”

“എന്റെ ഉമ്മയും വാപ്പയും ഒരു വർഷമായി പിരിഞ്ഞുജീവിക്കുകയാണ്, 30 വർഷത്തെ ദാമ്പത്യത്തിനു ശേഷം. ഒരു വർഷമായി വാപ്പ ഒറ്റയ്ക്കാണ്, ഞാനും ചേച്ചിയും വാപ്പയെ വീണ്ടും കല്യാണം കഴിപ്പിച്ചാലോ എന്ന് ചിന്തിച്ചിരുന്നു. അവസാനം വാപ്പ തന്നെ മനസ്സിനിണങ്ങിയ ഒരു വ്യക്തിയെ കണ്ടെത്തി, വിവാഹം ചെയ്തു. അതാണ് സംഭവിച്ചത്. മുസ്ലീങ്ങൾക്ക് രണ്ടൊക്കെ കെട്ടാം, ഇത് ആ കേസല്ല, ഡിവോഴ്സ് ആയതിനു ശേഷം വേറെ കല്യാണം കഴിച്ചതാണ്.”

“ഇന്നലെ കുറേപേര് എന്റെ ഉമ്മയെ വിളിച്ച് “ലാലീ, വിഷമിക്കേണ്ട” എന്നു വിളിച്ച് സംസാരിക്കുന്നുണ്ട്. ഇവരോട് എനിക്ക് പറയാനുള്ളത്, നിങ്ങൾ എന്റെ ഉമ്മയെ കുറേ തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്റെ അമ്മ സൂപ്പർ കൂളാണ്, മൊത്തത്തിൽ അടിപൊളിയാണ്. വാപ്പ വേറെ കല്യാണം കഴിച്ചെന്ന് പറഞ്ഞ് തകർന്നുപോവുന്ന ആളൊന്നുമല്ല ഉമ്മ. ഒരിക്കലും തകരുകയുമില്ല.”

“ഉമ്മ ഇപ്പോൾ തനിയെ ഉള്ള ജീവിതമാണ് ഇഷ്ടപ്പെടുന്നത്, സന്തോഷത്തോടെ ജീവിക്കുന്നു. വാപ്പയ്ക്ക് ഒരു കൂട്ടു വേണമെന്നുണ്ടായിരുന്നു, അതുകൊണ്ട് കല്യാണം കഴിച്ചു. പുരുഷന്മാർക്ക് പൊതുവെ സർവൈവൽ ഇത്തിരിപാടാണ്, അതുകൊണ്ട് കൂട്ടുവേണമെന്ന് തീരുമാനിച്ചു. അവരുടെ ചോയിസ് ആണ് അത്.”

“ഉമ്മ വളരെ ഫോർവേഡ് ആയി ചിന്തിക്കുന്ന ആളാണ്. ഉമ്മ ഞങ്ങളെയും അങ്ങനെ വളർത്തിയതുകൊണ്ട് ഞങ്ങൾക്കും ആ വിവാഹത്തിൽ പങ്കെടുക്കാനും അതൊരു സാധാരണകാര്യമായി കാണാനും സാധിക്കുന്നത്. വാപ്പ സന്തോഷത്തോടെയിരിക്കണമെന്നാണ് ഞങ്ങളും ആഗ്രഹിച്ചത്, അതുകൊണ്ടാണ് കല്യാണത്തിന് കൂടുകയും കൊച്ചുമ്മയെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തത്.”

“ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളെ നമ്മൾ കോംപ്ലിക്കേറ്റഡ് ആക്കേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. ഒരാൾ ഒറ്റയ്ക്കാണ്, അയാൾക്ക് കൂട്ടുവേണമെന്നത് വളരെ അടിസ്ഥാനപരമായ കാര്യമാണ്. അതിൽ കൂടെ നിൽക്കുകയല്ലേ വേണ്ടത്. ഇതൊന്നും ഞാൻ ജീവിതത്തിൽ കോംപ്ലിക്കേറ്റ് ആക്കാൻ ആഗ്രഹിക്കുന്നില്ല. സത്യത്തിൽ അവർക്ക് ഇതിലൊന്നും മക്കളുടെ അഭിപ്രായം പോലും ചോദിക്കേണ്ട കാര്യമില്ല. ഉമ്മയ്ക്ക് ഒരു വിവാഹം വേണമെന്ന് തോന്നുകയാണെങ്കിൽ നാളെ ഉമ്മയും വിവാഹം കഴിക്കട്ടെ”

Read more: നീ ഹിമമഴയായ് വരൂ… മഞ്ഞിൽ പൊതിഞ്ഞ ഹിമാചൽ, തണുത്തു വിറച്ച് അനാർക്കലിയുടെ പാട്ട്; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anarkkali marikkar about her father s second marriage

Next Story
സണ്ണി ലിയോണിനൊപ്പം ചെമ്പൻ വിനോദ്; ആ ചിരി നോക്കിയേ എന്ന് റിമchemban vinod, sunny leon
The moderation of comments is automated and not cleared manually by malayalam.indianexpress.com