/indian-express-malayalam/media/media_files/2025/11/28/anarkkali-marikkar-2025-11-28-14-23-05.jpg)
യുവതാരങ്ങളിൽ ശ്രദ്ധേയയാണ് അനാർക്കലി മരക്കാർ. നിലപാടുകൾ കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന താരം കൂടിയാണ് അനാർക്കലി. അഭിനയത്തിനൊപ്പം തന്നെ സംഗീതത്തിലും ഏറെ താൽപ്പര്യമുണ്ട് അനാർക്കലിയ്ക്ക്. ഇടയ്ക്ക് പാട്ടു വീഡിയോകളും ആൽബങ്ങളും കവർ വേർഷനുകളുമെല്ലാം അനാർക്കലി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
Also Read:സുന്ദരി, ക്ലാസ്സി, തമാശക്കാരി; സംയുക്തയ്ക്ക് ആശംസകളുമായി മഞ്ജു വാര്യർ
ഇപ്പോഴിതാ, ചേച്ചി ലക്ഷ്മിയ്ക്ക് ഒപ്പം അൽപ്പം കഠിനമായൊരു പാട്ട് പ്രാക്റ്റീസ് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് അനാർക്കലി. " കടുപ്പമുള്ള ഒരു കാര്യം ശ്രമിച്ചു നോക്കി.. അതെ, ശ്രമിച്ചു എന്നതാണ് ഇവിടത്തെ പ്രധാന വാക്ക്!," എന്ന അടിക്കുറിപ്പോടെയാണ് അനാർക്കലി വീഡിയോ പങ്കുവച്ചത്.
Also Read: The Pet Detective OTT: പെറ്റ് ഡിറ്റക്ടീവ് ഒടിടിയിൽ എത്തി, എവിടെ കാണാം?
Also Read: എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാൾ ഇദ്ദേഹമാണ്; കൂട്ടുകാരനെ പരിചയപ്പെടുത്തി മെഗാസ്റ്റാർ
2016 ൽ പുറത്തിറങ്ങിയ ,'ആനന്ദം' എന്ന ചിത്രത്തിലൂടെയായിരുന്നു അനാർക്കലിയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് 'വിമാനം', 'മന്ദാരം', 'മാർക്കോണി മത്തായി', 'ഉയരെ' തുടങ്ങിയ ചിത്രങ്ങളിലും അനാർക്കലി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'ഉയരെ'യിൽ പാർവ്വതിയുടെ സുഹൃത്തായുള്ള അനാർക്കലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നസെന്റ് ആണ് അനാർക്കലിയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.
അതേസമയം, അനാർക്കലിയ്ക്കും അമ്മ ലാലിയ്ക്കും മുൻപ് സിനിമയിൽ എത്തിയ ആളാണ് അനാർക്കലിയുടെ സഹോദരിയായ ലക്ഷ്മി. 'നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്തി'ൽ മമ്മൂട്ടിയുടെ മകളായ അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ലക്ഷ്മിയായിരുന്നു. മാന്ത്രികക്കുതിര, മന്ത്രിക്കൊച്ചമ്മ, നാലാം കെട്ടിലെ നല്ല തമ്പിമാർ, തൂവൽക്കൊട്ടാരം എന്നീ ചിത്രങ്ങളിലും ലക്ഷ്മി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഹെലൻ, വൈറസ് എന്നീ ചിത്രങ്ങളിലും ലക്ഷ്മി അഭിനയിച്ചിരുന്നു. ആഷിഖ് അബു ചിത്രം വൈറസിൽ അസിസ്റ്റന്റ് ഡയറക്ടറായും ലക്ഷ്മി പ്രവർത്തിച്ചിരുന്നു.
Also Read: നൃത്തം മറന്നു, ഓർമ്മകൾ മായുന്ന ലോകത്ത് ഭാനുപ്രിയ; ഭർത്താവിൻ്റെ മരണശേഷം നടിയുടെ ജീവിതത്തിൽ സംഭവിച്ചത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us