/indian-express-malayalam/media/media_files/2025/11/06/anarkali-marikar-2025-11-06-16-58-21.jpg)
അനാർക്കലി മരക്കാർ
യുവതാരങ്ങളിൽ ശ്രദ്ധേയയാണ് അനാർക്കലി മരക്കാർ. നിലപാടുകൾ കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന താരം കൂടിയാണ് അനാർക്കലി. ബ്രേക്കപ്പ്​ ആയിരിക്കുന്ന സമയത്ത് ഒന്നു ഓക്കെ ആവാനായി, ഒരു കൂട്ടം അപരിചിതർക്കൊപ്പം നടത്തിയ യാത്രയുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് അനാർക്കലി.
Also Read: ബിഗ് ബോസിന് ശേഷം പ്രതിഫലം കൂട്ടി, നായകന്മാരുടെ കാര്യത്തിൽ പുതിയ നിബന്ധന; വെളിപ്പെടുത്തി രേണു സുധി
അനാർക്കലിയുടെ വാക്കുകളിങ്ങനെ:
ഉയരെ ഇറങ്ങിയ സമയത്ത് ഞാൻ ബ്രേക്കപ്പായി, എന്താ ചെയ്യേണ്ടതെന്ന് അറിയാതെ നിൽക്കുകയാണ്. ഉമ്മ അന്ന് ദുബായിലാണ്. ഞാനപ്പോൾ വാപ്പയുടെ കൂടെയാണ് താമസം. ഞാൻ ഒട്ടും ഓക്കെയല്ലാത്ത സമയമായിരുന്നു അത്.
കൗച്ച് സർഫിംഗ് എന്നൊരു ​ആപ്പുണ്ട്. ഫോറിനേഴ്സിന് നാട്ടിൽ വരുമ്പോൾ നമ്മുടെ കൂടെ താമസിക്കാനും, നമ്മൾ അവിടെ പോവുമ്പോൾ അവർക്കൊപ്പം താമസിക്കാനുമൊക്കെ സൗകര്യം ഒരുക്കുന്ന​ ആപ്പാണ്. ഏതെങ്കിലും ഒരു ഫോറിനറെ വിളിച്ച് വീട്ടിൽ താമസിപ്പിച്ചാലോ എന്നു വരെ ചിന്തിച്ചിരുന്നു ഞാനന്ന്.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
ആ ആപ്പ് വഴിയൊരു ട്രാവൽ ഗ്രൂപ്പിൽ ഞാനും കയറി. ഞാൻ നോക്കിയപ്പോൾ അവർ കുറച്ചുപേർ ഊട്ടിയ്ക്ക് അടുത്തെ കൂനൂര് പോവാൻ പ്ലാൻ ചെയ്യുകയാണ്. ആരൊക്കെയുണ്ട്, എത്ര പേരുണ്ട്, എത്ര​ പെണ്ണുങ്ങളുണ്ട് ഒന്നുമറിയില്ല എനിക്ക്. ഇവരുടെ കൂടെ യാത്ര പോയാലോ എന്നു ആലോചിച്ചു. ഉമ്മയെ വിളിച്ചു കാര്യം പറഞ്ഞു. ഉമ്മയ്ക്ക്​ അറിയാം ഞാൻ ബ്രേക്കപ്പായി നിൽക്കാണെന്ന്. ഉമ്മ സമ്മതിക്കുകയും ചെയ്തു. ഞാൻ പറയുകയായിരുന്നു, എന്റെ മക്കളാണെങ്കിൽ ഞാൻ സമ്മതിക്കൂലായിരുന്നു എന്ന്, പക്ഷേ എന്റെ ഉമ്മ സമ്മതിച്ചു. പോയിട്ടു വാ എന്ന് പറഞ്ഞു.
Also Read: വരുണിന്റെ ബോഡി കിട്ടിയാലും എന്റെ ഗോഗിള്‍സ് കിട്ടില്ലെന്നുറപ്പായി: നവ്യ നായർ
ഞാനൊരു ട്രാവലറിൽ അവർക്കൊപ്പം യാത്ര പോയി. മൊത്തം ആണുങ്ങൾ, അധികവും 40- 50 പ്രായമുള്ളവർ. പക്ഷേ, അവരുമായി നന്നായി സിങ്കായി. പിന്നീട് അവർക്ക് മനസ്സിലായി ഞാൻ 'ഉയരെ'യിൽ അഭിനയിച്ചിട്ടുള്ള ആളാണെന്ന്. ഞങ്ങൾ തിരിച്ചുവരുന്ന സമയത്ത് എല്ലാവരും കൂടെ ഒരു തിയേറ്ററിൽ കയറി ഉയരെ കണ്ടു. ഞാൻ വരുന്ന സമയത്ത് പേപ്പറൊക്കെ ചുരുട്ടി എറിഞ്ഞ് സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു​ അവർ. എനിക്കറിയാത്ത കുറേ ആളുകൾ എന്നെ ചൊല്ലി സന്തോഷിക്കുന്നതു ഞാൻ കണ്ടു. അതൊരു മറക്കാനാവാത്ത അനുഭവമായിരുന്നു. അതിൽ രണ്ടു മൂന്നുപേരുമായി ഇപ്പോഴും ഞാൻ നല്ല സൗഹൃദത്തിലാണ്.
2016 ൽ പുറത്തിറങ്ങിയ ,'ആനന്ദം' എന്ന ചിത്രത്തിലൂടെയായിരുന്നു അനാർക്കലിയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് 'വിമാനം', 'മന്ദാരം', 'മാർക്കോണി മത്തായി', 'ഉയരെ' തുടങ്ങിയ ചിത്രങ്ങളിലും അനാർക്കലി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'ഉയരെ'യിൽ പാർവ്വതിയുടെ സുഹൃത്തായുള്ള അനാർക്കലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്തി'ൽ ബാലതാരമായിരുന്ന ലക്ഷ്മി, അനാർക്കലിയുടെ സഹോദരിയാണ്.
Also Read: വരുന്നു, അഭിനയിക്കുന്നു, ക്യാഷ് വാങ്ങുന്നു, നാട് വിടുന്നു; ഇങ്ങനെയൊരു നടൻ വേറെ കാണില്ല!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us