യുവതാരങ്ങളിൽ ശ്രദ്ധേയയാണ് അനാർക്കലി മരക്കാർ. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് അനാർക്കലി. ഇപ്പോഴിതാ, തണുത്ത ജനുവരിയിൽ ഹിമാചൽപ്രദേശിലേക്ക് നടത്തിയ യാത്രകളുടെ ചിത്രങ്ങളും വീഡിയോയുമാണ് അനാർക്കലി പങ്കുവയ്ക്കുന്നത്. ഹിമാചലിലെ ഏറ്റവും തണുത്ത ഗ്രാമങ്ങളിലൊന്ന് എന്ന് തദ്ദേശീയർ വിശേഷിപ്പിക്കുന്ന ഷിൽഹയിൽ നിന്നുള്ള ചിത്രങ്ങളും അനാർക്കലി പങ്കുവച്ചിട്ടുണ്ട്. മഞ്ഞിൽ തണുത്തു വിറച്ച് ‘നീ ഹിമമഴയായ് വരൂ,’ എന്ന ഗാനം ആലപിക്കുകയാണ് അനാർക്കലി വീഡിയോയിൽ.
View this post on Instagram
നിലപാടുകൾ കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന താരം കൂടിയാണ് അനാർക്കലി. വിവാഹത്തിനേക്കാളും താൽപ്പര്യം ലിവിങ് ടുഗതറിനോട് എന്ന് തുറന്നു പറഞ്ഞും അനാർക്കലി ശ്രദ്ധ നേടിയിരുന്നു. ” ഇന്നത്തെ കാലത്ത് വിവാഹം കഴിഞ്ഞുള്ള ജീവിതത്തിലെ സംഭവങ്ങൾ കാണുമ്പോൾ ലിവിങ് ടുഗതർ ആണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. വിവാഹം എന്നത് രണ്ട് വ്യക്തികൾ പേപ്പറിൽ ഒപ്പുവെക്കുന്ന ഒരു കരാർ മാത്രം ആണ്,” ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെ അനാർക്കലി പറഞ്ഞതിങ്ങനെ.
2016 ൽ പുറത്തിറങ്ങിയ ,’ആനന്ദം’ എന്ന ചിത്രത്തിലൂടെയായിരുന്നു അനാർക്കലിയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് ‘വിമാനം’, ‘മന്ദാരം’, ‘മാർക്കോണി മത്തായി’, ‘ഉയരെ’ തുടങ്ങിയ ചിത്രങ്ങളിലും അനാർക്കലി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ഉയരെ’യിൽ പാർവ്വതിയുടെ സുഹൃത്തായുള്ള അനാർക്കലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്തി’ൽ ബാലതാരമായിരുന്ന ലക്ഷ്മി, അനാർക്കലിയുടെ സഹോദരിയാണ്.
Read more: ആരാണീ ‘സുന്ദരി’? സോഷ്യൽ മീഡിയ ചോദിക്കുന്നു