ഇതെല്ലാം വേൾഡ് ക്ലാസ് ചിത്രങ്ങളാണത്രേ; അനിയൻ പകർത്തിയ ചിത്രങ്ങളുമായി അനന്യ

അനന്യയുടെ സഹോദരൻ അർജുനും നടനാണ്

Ananya, Ananya latest photos, Ananya family, Ananya brother, Ananya brother actor, Arjun Gopal, Arjun Gopal Ananya relationship, അനന്യ, അർജുൻ ഗോപാൽ

മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളസിനിമയിൽ ശ്രദ്ധേയമായൊരു വേഷം അവതരിപ്പിച്ചിരിക്കുകയാണ് നടി അനന്യ. ‘ഭ്രമം’ എന്ന ചിത്രത്തിലെ അനന്യയുടെ കഥാപാത്രം ഇതിനകം തന്നെ പ്രേക്ഷകപ്രീതി നേടി കഴിഞ്ഞു. ഉണ്ണിമുകുന്ദന്റെ ഭാര്യയുടെ വേഷത്തിലാണ് ചിത്രത്തിൽ അനന്യ എത്തുന്നത്.

ഇപ്പോഴിതാ, തന്റെ സഹോദരനും അവതാരകനും നടനുമായ അർജുൻ ഗോപാൽ പകർത്തിയ ഏതാനും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം. “കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയപ്പോൾ. അവൻ പറഞ്ഞു ഇതെല്ലാം വേൾഡ് ക്ലാസ് പിക്ച്ചേഴ്സ്​ ആണെന്ന്,” സഹോദരൻ എടുത്ത ചിത്രങ്ങൾക്ക് അനന്യ നൽകിയ രസകമായ ക്യാപ്ഷൻ ഇങ്ങനെ.

കുട്ടൻപിള്ളയുടെ ശിവരാത്രി, തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടനാണ് അർജുൻ.

‘ പോസിറ്റീവ്’ എന്ന മലയാളം ചിത്രത്തിലൂടെയായിരുന്നു അനന്യ എന്ന ആയില്യ ജി. നായരുടെ സിനിമാ അരങ്ങേറ്റം. പിന്നീട് തമിഴ്, തെലുങ്ക്, കന്നടാ ഭാഷാ ചിത്രങ്ങളിൽ സജീവമാകുന്ന അനന്യയെയാണ് മലയാളികൾ കണ്ടത്. 2018ൽ പുറത്തിറങ്ങിയ ‘കുട്ടനാടൻ ബ്ലോഗി’ൽ ആണ് ഒടുവിൽ പ്രേക്ഷകർ അനന്യയെ കണ്ടത്.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ സ്വദേശിയായ അനന്യ അമ്പെയ്ത്തിൽ സംസ്ഥാന/ദേശീയ തലത്തിൽ രണ്ടു തവണ (2006, 2007) ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. മോട്ടോർസൈക്കിൾ റേസിങ്ങിലും ഏറെ താൽപ്പര്യമുള്ള വ്യക്തിയാണ് അനന്യ.

Read more: Bhramam Movie Review & Rating: ആത്മാവ് നഷ്ടപ്പെട്ട റീമേക്ക്; ‘ഭ്രമം’ റിവ്യൂ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ananya latest photos clicked by actor brother arjun gopal

Next Story
ഇനി വെള്ളിത്തിരയിൽ; കാർത്തിക് ശങ്കർ സംവിധായകനാവുന്നുKarthik Shankar, Karthik Shankar videos, Karthik Shankar photos, Karthik Shankar telugu cinema, Karthik Shankar family, Karthik Shankar youtube earning, Karthik Shankar latest news, കാർത്തിക് ശങ്കർ
The moderation of comments is automated and not cleared manually by malayalam.indianexpress.com