scorecardresearch
Latest News

Anandam Paramanandam OTT: ‘ആനന്ദം പരമാനന്ദം’ ഒടിടിയിൽ

Anandam Paramanandam OTT: ഷാഫി ചിത്രം ‘ആനന്ദം പരമാനന്ദം’ ഒടിടിയിൽ

OTT, New release, Malayalam Movie

Anandam Paramanandam OTT: ഷാഫിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘ആനന്ദം പരമാനന്ദം’. ക്രിസ്‌മസ് കാലത്ത് റിലീസിനെത്തിയ ചിത്രം ഒടിടിയിലെത്തി. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചരിക്കുന്നത്. ഇന്ദ്രൻസ്, ഷറഫുദ്ധീൻ, അജു വർഗീസ്, അനഘ നാരായണൻ, ബൈജു സന്തോഷ്‌, നിഷ സാരംഗ് തുടങ്ങി ഹാസ്യം കൈകാര്യം ചെയ്യാൻ വലിയ താരനിര തന്നെ സിനിമയിലുണ്ട്.

മദ്യപാനത്തിനടിമകളായ അച്ഛനും ഭർത്താവിനുമിടയിൽ കഷ്ടപ്പെടുന്ന അനുപമ എന്ന സ്ത്രീയുടെയും അവരുടെ അമ്മയുടെയും കഥയാണു പ്രാഥമികമായി ‘ആനന്ദം പരമാനന്ദം.’ മദ്യപരുടെ കുടുംബത്തിൽ സംഭവിക്കുന്ന കഥകൾ കാലങ്ങളായി സിനിമയും പോപ്പുലർ ഫിക്ഷനുമൊക്കെ ഒരു പ്രത്യേക രീതിയിൽ പറഞ്ഞു വയ്ക്കുന്നുണ്ട്.

സപ്‌ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സിന്ധുരാജാണ്. ഷാൻ റഹ്മാനാണ് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റിങ്ങ് വി സാജൻ എന്നിവർ ചെയ്യുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anandam paramanandam ott release manorama max indrans