ലണ്ടൻ: ലാലേട്ടന്റെ സൂപ്പർഹിറ്റ് ചിത്രം നരസിംഹത്തിലെ പാട്ടിന് ഡാൻസ് ചെയ്ത് നടി ഭാവനയും ബോളിവുഡ് നടന്‍ അനില്‍ കപൂറും. ഏഷ്യാനെറ്റും യൂറോപ്പിലെ ഐപിടിവിയായ ആനന്ദും ചേര്‍ന്ന് നടത്തിയ രണ്ടാമത് അവാര്‍ഡ് നിശയിലായിരുന്നു ഇരുവരുടേയും സൂപ്പർ ഡാൻസ്.

അനില്‍ കപൂറിനോട് മലയാളത്തിലെ ഒരു ഗാനത്തിന് നൃത്തം ചെയ്യാന്‍ അവതാരക ആവശ്യപ്പെടുകയായിരുന്നു. കൂട്ടിന് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചു. ഇരുവരും തകര്‍ത്താടി. അവസാനം അനില്‍ കപൂര്‍ മുട്ടുമടക്കി ഭാവനയെ നോക്കി തൊഴുതു.

അവാര്‍ഡ് വേദിയിൽ പരിപാടി നടക്കുമ്പോള്‍ അനില്‍ കപൂര്‍ ഹാളിലേക്ക് കടന്നു വന്നപ്പോള്‍ മഞ്ജു വാര്യരും ഭാവനയും ഗൗനിക്കാതിരുന്നതും ഏറെ ചര്‍ച്ചയായിരുന്നു. ഇരുവരും നടനെ നോക്കി ഒന്നു ചിരിച്ചു കാണിച്ചെങ്കിലും കാര്യമായി ഗൗനിക്കാതെ സംസാരിച്ചു കൊണ്ടാണവിടെ ഇരുന്നത്. ബോളിവുഡ് താരം തുടര്‍ന്ന് അഭിവാദ്യം ചെയ്തത് നിവിന്‍ പോളിയെ ആയിരുന്നു. അനില്‍ കപൂറിനെ കണ്ട ഉടന്‍ എണീറ്റ് നിന്നു കൈകൂപ്പി വണങ്ങി ആദരവ് കാട്ടിയാണ് നിവിൻ അഭിവാദ്യം ചെയ്തത്. നിവിന്റെ വിനയം പക്ഷേ ഷോക്കായത് നടിമാര്‍ക്കായിരുന്നു. എണീറ്റ് നില്‍ക്കാത്തതിന്റെ ചമ്മല്‍ ഇരുവരുടെയും മുഖത്ത് ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ